Friday, August 23, 2019 Last Updated 26 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

കുപ്പിവെള്ളത്തില്‍ കൂത്താടിയെ കണ്ടെത്തി

uploads/news/2019/05/311220/1.jpg

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളം പലതും ശുദ്ധീകരിച്ചവയല്ലെന്ന വ്യാപക പരാതിക്കിടെയാണ്‌ കുപ്പിവെള്ളത്തില്‍ കൂത്താടിയെ കണ്ടെത്തിയത്‌. ഇന്നലെ ചെമ്മന്തൂരിലെ കടയില്‍ നിന്നു വാങ്ങിയ കുപ്പിവെള്ളത്തിലാണ്‌ കൂത്താടി കണ്ടെത്തിയത്‌. ഉച്ചഭക്ഷണം കഴിക്കാനായി വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ്‌ കുപ്പിവെള്ളം വാങ്ങിയത്‌. ഒരാള്‍ അത്‌ കുടിച്ച ശേഷം അടുത്തയാള്‍ വെള്ളം കുടിക്കാനായി എടുക്കുമ്പോഴാണ്‌ വെള്ളത്തില്‍ എന്തോ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടത്‌. തുടര്‍ന്നുള്ള പരിശോധനയിലാണ്‌ വെള്ളത്തില്‍ കൂത്താടി കണ്ടെത്തിയത്‌. ഇവര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചു. മേഖലയില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളം വേണ്ടത്ര ശുചീകരിക്കാതെയാണെന്നു വ്യാപകമായ ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ ഏകദേശം പതിനഞ്ചോളം കുപ്പിവെള്ള കമ്പനികളാണ്‌ കുടിവെള്ളം വിതരണം ചെയ്യുന്നത്‌. ഇതിന്‌ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW