Wednesday, August 21, 2019 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

ജില്ലയില്‍ രക്‌തസമ്മര്‍ദമുള്ളവരുടെ എണ്ണത്തില്‍ വര്‍ധന

uploads/news/2019/05/311219/4.jpg

കൊല്ലം: ജില്ലയില്‍ ഉയര്‍ന്ന രക്‌ത സമ്മര്‍ദമുള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണ്ടെത്തല്‍.
രാജ്യാന്തര ഹൈപ്പര്‍ ടെന്‍ഷന്‍ ദിനത്തിന്റെ ഭാഗമായി പബ്ലിക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെ അസാപ്‌ നടത്തിയ ക്യാമ്പയിനിലാണ്‌ പരിശോധിച്ച 63.2 ശതമാനം പേരിലും ഉയര്‍ന്ന രക്‌തസമ്മര്‍ദം സ്‌ഥിരീകരിച്ചത്‌.
കലക്‌ടറേറ്റില്‍ നടത്തിയ പരിശോധനാ ക്യാമ്പില്‍ പങ്കെടുത്ത ഡോക്‌ടര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ എസ്‌. കാര്‍ത്തികേയന്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തി അപകടാവസ്‌ഥ തരണം ചെയ്യാമെന്ന്‌ വ്യക്‌തമാക്കി. അസാപ്പിന്റെ സ്‌കില്‍ ഡവലപ്‌മെന്റ്‌ സെന്ററുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ്‌ ബോധവല്‍ക്കരണവും രക്‌തസമ്മര്‍ദ പരിശോധനയും നടത്തിയത്‌. പരിശോധിച്ച 3800-ല്‍ 2401 പേര്‍ക്കും ഉയര്‍ന്ന രക്‌ത സമ്മര്‍ദമുള്ളതായി കണ്ടെത്തി.
ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഓഫ്‌ ഹൈപ്പര്‍ടെന്‍ഷന്റെ ആഭിമുഖ്യത്തില്‍ ലോക വ്യാപകമായി നടത്തുന്ന മെയ്‌ മെഷര്‍മെന്റ്‌ ക്യാമ്പയിനിലേക്ക്‌ പരിശീലനം നേടിയ വിദ്യാര്‍ഥികളെ നിയോഗിച്ചാണ്‌ അസാപ്പിന്റെ പങ്കാളിത്തമെന്ന്‌ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷോബി ദാസ്‌ അറിയിച്ചു. 31-നാണ്‌ ക്യാമ്പയിന്റെ സമാപനം.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW