Monday, August 26, 2019 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

കരുനാഗപ്പള്ളിയില്‍ ഇരു മുന്നണികളില്‍ നിന്നും ബി.ജെ.പിയിലേക്ക്‌ വോട്ട്‌ ഒഴുകി

കരുനാഗപ്പള്ളി: കഴിഞ്ഞ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌. മുന്നണികളില്‍ നിന്നും ബി.ജെ.പി.യിലേക്ക്‌ വലിയ തോതില്‍ വോട്ട്‌ ഒഴുകി.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ചന്ദ്രബാബുവിന്‌ ലഭിച്ച വോട്ട്‌ 62662 ആണ്‌. 2019-ല്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എ.എം.ആരിഫിന്‌ ലഭിച്ചതാകട്ടെ 58523 വോട്ടും. മുന്‍ തവണത്തേക്കാള്‍ 4139 വോട്ടാണ്‌ കുറഞ്ഞത്‌.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ആര്‍.രാമചന്ദ്രന്‌ ലഭിച്ചത്‌ 69902 വോട്ടാണ്‌. ഇപ്പോള്‍ എ.എം.ആരിഫിന്‌ ലഭിച്ച 58523 വോട്ടുമായി താരത്മ്യം ചെയ്യുമ്പോള്‍ 11379 വോട്ട്‌ എല്‍.ഡി.എഫിന്‌ കുറഞ്ഞു. ശബരിമല വിഷയം ഏശിയില്ലെന്ന്‌ പറയുമ്പോഴും വോട്ട്‌ നഷ്‌ടപ്പെട്ടതിന്റെ കാരണം പറയാന്‍ എല്‍.ഡി.എഫ്‌. നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്‌. എല്‍.ഡി.എഫില്‍ നിന്നു നഷ്‌ടമായ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ യു.ഡി.എഫിന്‌ കഴിഞ്ഞിട്ടുമില്ല. ഈ വോട്ടുകള്‍ പോയത്‌ ബി.ജെ.പിയിലേക്കാണ്‌. എല്‍.ഡി.എഫിന്റെ വോട്ടിംഗ്‌ നിലയില്‍ വന്‍തോതിലുള്ള ഇടിവ്‌ സംഭവിച്ചു. കേരളം മുഴുവന്‍ യു.ഡി.എഫിന്‌ അനുകൂലമായ തരംഗം ഉണ്ടായിട്ട്‌ പോലും കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്‌ഥമായി ഒരു വോട്ട്‌ പോലും കൂടുതല്‍ നേടാന്‍ യു.ഡി.എഫിനും കഴിഞ്ഞില്ല.
2014-ലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.സി.വേണുഗോപാലിന്‌ കരുനാഗപ്പള്ളിയില്‍ നിന്നു ലഭിച്ചത്‌ 63662 വോട്ടാണ്‌. 2019-ല്‍ ഷാനിമോള്‍ ഉസ്‌മാന്‌ കിട്ടിയതാകട്ടെ 63303 വോട്ടും. കെ.സി. വേണുഗോപാലിന്‌ ലഭിച്ചതിനേക്കാള്‍ 359 വോട്ട്‌ കുറവാണ്‌ ഷാനിമോള്‍ക്ക്‌ കിട്ടിയത്‌.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സി.ആര്‍.മഹേഷിന്‌ ലഭിച്ചത്‌ 68143 വോട്ടാണ്‌. ഇപ്പോള്‍ ഷാനിമോള്‍ക്ക്‌ ലഭിച്ച 63303 വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 4840 വോട്ടാണ്‌ ഷാനിമോള്‍ക്ക്‌ കുറവു വന്നത്‌.
എല്‍.ഡി.എഫില്‍ നിന്നു നഷ്‌ടപ്പെട്ടുപോയ 11379 വോട്ടും, യു.ഡി.എഫിലെ 4840 വോട്ടും നേരേ പോയത്‌ ബി.ജെ.പിയിലേക്കാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ 19115 വോട്ടുണ്ടായിരുന്ന ബി.ജെ.പി. രണ്ടുവര്‍ഷം കൊണ്ട്‌ 34111 വോട്ടിന്റെ നേട്ടമാണു കരുനാഗപ്പള്ളിയില്‍ നേടിയത്‌.
അതായത്‌ 14996 വോട്ടിന്റെ വര്‍ധനവ്‌. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക്‌ ഏറ്റവും കൂടുതല്‍ വോട്ടു വര്‍ധനവുണ്ടായ മണ്ഡലമാണു കരുനാഗപ്പള്ളി.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW