Tuesday, August 20, 2019 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ വിപുലപ്പെടുത്തും: ജില്ലാ കലക്‌ടര്‍

കൊല്ലം: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍ അറിയിച്ചു. കലക്‌ടറുടെ ചേമ്പറില്‍ നടത്തിയ ഹരിത കേരളം മിഷന്റെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അറുപതു ഗ്രാമപഞ്ചായത്തുകളിലാണ്‌ ഹരിത കര്‍മസേനയുടെ സേവനം ലഭിക്കുന്നത്‌. മൈലം, മേലില, കുളക്കട, പോരുവഴി, കുളത്തുപ്പുഴ, ആര്യങ്കാവ്‌, പേരയം, ഇളമാട്‌, അലയമണ്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കാനാണു നിര്‍ദേശം.
49 ഗ്രാമ പഞ്ചായത്തുകളിലും കളക്ഷന്‍ സെന്ററുകളുണ്ട്‌. നിലവില്‍ പുനലൂര്‍, കൊട്ടാരക്കര മുന്‍സിപ്പാലിറ്റികളിലും ചവറ, ചടയമംഗലം, കൊട്ടാരക്കര, ചിറ്റുമല ബ്ലോക്കുകളിലുമാണ്‌ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. മാലിന്യമുക്‌ത പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്‌. ഐസക്‌, ശുചിത്വ മിഷന്‍ അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ യു ആര്‍ ഗോപകുമാര്‍, ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW