Wednesday, August 21, 2019 Last Updated 35 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാസൗജന്യം നിഷേധിക്കരുത്‌: ആര്‍.ടി.ഒ.

കൊല്ലം: വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്നുംഅവര്‍ക്കുള്ള യാത്രാസൗജന്യങ്ങള്‍ നിഷേധിക്കരുതെന്നും ആര്‍.ടി.ഒ. വി. സജിത്ത്‌ അറിയിച്ചു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ എ.ഡി.എം. ജെ. മോബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം.
കുട്ടികള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്ന അവധി ദിവസങ്ങളിലും യാത്രാ സൗജന്യം ലഭ്യമാക്കണമെന്ന്‌ ബസുടമകള്‍ക്കു നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളെ കയറ്റാതെയുള്ള ബസ്‌ ട്രിപ്പുകള്‍ അനുവദിക്കില്ല. സ്വകാര്യ ബസുകളില്‍ ഡോറുകളടക്കം സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം.
രാവിലെ ആറു മുതല്‍ വൈകിട്ട്‌ ഏഴു വരെയാണ്‌ സൗജന്യ യാത്രാ ആനുകൂല്യം നല്‍കേണ്ടത്‌. പൊതു അവധി ദിനങ്ങള്‍ ഒഴികെ തിങ്കള്‍ മുതല്‍ ശനി വരെ പഠിക്കുന്ന സ്‌ഥാപനത്തിലേക്ക്‌ പോകുന്നതിനും തിരികെ വരുന്നതിനും സൗജന്യ യാത്രക്ക്‌ അര്‍ഹത ഉണ്ടാകും. വിദ്യാര്‍ഥികളോട്‌ അപമര്യാദയായി പെരുമാറുന്ന ബസ്‌ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഇനി മുതല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നല്‍കുന്ന ഐ.ഡി കാര്‍ഡുകളില്‍ എവിടെ മുതല്‍ എവിടെ വരെയാണ്‌ യാത്ര എന്നു രേഖപ്പെടുത്തണം. എമര്‍ജന്‍സി നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
വിദ്യാര്‍ഥികള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പോലീസിന്റെ ക്രൈം സ്‌റ്റോപ്പര്‍ നമ്പറായ 1090-ല്‍ ബസ്‌ നമ്പര്‍ സഹിതം വിളിച്ച്‌ അറിയിക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ ചുവടെയുള്ള നമ്പറിലേക്ക്‌ വിളിച്ചോ എസ്‌.എം.എസ്‌ മുഖേനയോ പരാതികള്‍ നല്‍കാം.കൊല്ലം: ജോയിന്റ്‌ ആര്‍.ടി.ഒ- 8281786061,കരുനാഗപ്പള്ളി: 8547639023,കുന്നത്തൂര്‍: 8547639061,കൊട്ടാരക്കര: 8547639024,പുനലൂര്‍: 8547639025. ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്ന വിദ്യാലയങ്ങളിലുള്ളവര്‍ക്ക്‌ ജൂലൈ അവസാനം വരെ കണ്‍സഷന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കില്ലെന്നും ആര്‍.ടി.ഒ. അറിയിച്ചു.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW