Tuesday, August 20, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.42 AM

ജപ്‌തി ഭീഷണി; കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു

uploads/news/2019/05/310705/2.jpg

പനമരം: പനമരം നീര്‍വാരത്ത്‌ കര്‍ഷകന്‍ ജീവനൊടുക്കി.
നീര്‍വാരം സ്വദേശി ദിനേശനെ ഇന്നലെ പുലര്‍ച്ചെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാത്രി വീട്ടില്‍ വെച്ച്‌ വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍ നിന്ന്‌ ലോണ്‍ എടുത്തിരുന്നു. ദിനേശന്‌ നാല്‌ ബാങ്കുകളിലായി 20 ലക്ഷം രൂപയിലധികം കടബാധ്യതതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
ഇദേഹത്തിന്റെ വീടും സ്‌ഥലവും ജപ്‌തി ചെയ്യുമെന്ന്‌ കാണിച്ച്‌ ബാങ്കില്‍ നിന്നും നോട്ടീസ്‌ ലഭിച്ചിരുന്നു.
ഭൂപണയ ബാങ്ക്‌ കനറാ ബാങ്ക്‌, നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്ക്‌, പനമരം സര്‍വീസ്‌ സഹകരണ ബാങ്ക്‌ എന്നിവിടങ്ങളിലായി 20 ലക്ഷത്തിന്‌ മുകളില്‍ കടബാധ്യത ഉള്ളതായി സഹോദരന്‍ ദിലീപ്‌ പറഞ്ഞു. കാട്ടാനശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായി ബന്ധുക്കള്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 26 May 2019 03.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW