Saturday, August 24, 2019 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

വാട്ടര്‍ അഥോറിറ്റി എ.ഇയെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഉപരോധിച്ചു

uploads/news/2019/05/310677/1.jpg

കൊല്ലം: ഇരവിപുരം വടക്കേവിള മേഖലാ ഓഫീസ്‌ വളപ്പിലെ പമ്പ്‌ ഹൗസ്‌ നിര്‍ത്തലാക്കാനുള്ള വാട്ടര്‍ അഥോറിറ്റിയുടെ നീക്കത്തിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ എ.ഇയെ ഉപരോധിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ പമ്പ്‌ ഹൗസ്‌ പൂട്ടുന്നതു രാഷ്ര്‌ടീയ ലക്ഷ്യത്തോടെയാണ്‌.
ഇതിനെ എന്ത്‌ വില കൊടുത്തും എതിര്‍ക്കുമെന്ന്‌ ഉപരോധസമരം ഉദ്‌ഘാടനം ചെയ്‌ത യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ ജനറല്‍ സെക്രട്ടറി ഷെഫീക്ക്‌ കിളികൊല്ലൂര്‍ പറഞ്ഞു. ഈസ്‌റ്റ് എസ്‌.ഐയുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പമ്പ്‌ ഹൗസ്‌ നിര്‍ത്തലാക്കില്ലെന്ന എ.ഇയുടെ ഉറപ്പില്‍ ഉപരോധസമരം അവസാനിപ്പിച്ചു.
യൂത്ത്‌ കോണ്‍ഗ്രസ്‌ ഇരവിപുരം അസംബ്ലി ജനറല്‍ സെക്രട്ടറി നെജിം വടക്കേവിള നേതൃത്വം നല്‍കിയ സമരത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ പാര്‍ലമെന്റ്‌ ജനറല്‍ സെക്രട്ടറി ബിനോയ്‌ ഷാനൂര്‍, പാലത്തറ രാജീവ്‌, നിസാം അയത്തില്‍, സക്കീര്‍ ഹുസൈന്‍, സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW