Wednesday, August 21, 2019 Last Updated 21 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

തൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രതികാരം: യു.ടി.യു.സി.

കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലം ജില്ലയിലെ തൊഴിലാളികളെ പട്ടിണിക്കിട്ട സംസ്‌ഥാന സര്‍ക്കാരിന്റെ വഞ്ചനക്കുള്ള പ്രതികാരമാണ്‌ എന്‍. കെ. പ്രേമചന്ദ്രന്റെ വിജയമെന്നു കാഷ്യു ഫെഡറേഷന്‍ (യു.ടി.യു.സി.) സംസ്‌ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
അധികാരത്തില്‍ വന്നു മൂന്നു വര്‍ഷമായിട്ടും പൂട്ടി കിടക്കുന്ന സ്വകാര്യ ഫാക്‌ടറികള്‍ തുറപ്പിക്കാനോ ബദല്‍ സംവിധാനം നടപ്പാക്കാനൊ തുറന്ന ഫാക്‌ടറികളില്‍ മിനിമം വേതനം നല്‍കാനൊ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എ.എ.അസീസ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി ഡി. ആനന്ദ്‌, അഡ്വ. ഫിലിപ്പ്‌ കെ. തോമസ്‌, പി. പ്രകാശ്‌ബാബു, ടി. സി. വിജയന്‍, ജി. വേണുഗോപാല്‍, എസ്‌. ത്യാഗരാജന്‍, കെ. സിസിലി, എം.എസ്‌. ഷൗക്കത്ത്‌, കെ. രാമന്‍പിള്ള, കെ. എസ്‌. വേണുഗോപാല്‍, വെളിയം ഉദയകുമാര്‍, കിളികൊല്ലൂര്‍ ശ്രീകണ്‌ഠന്‍, പാരിപ്പള്ളി സുരേന്ദ്രന്‍, കുരീപ്പുഴ മോഹനന്‍, ടി.കെ.സുല്‍ഫി, നാവായിക്കുളം മോഹന്‍ദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW