Friday, August 23, 2019 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

പാഠ്യപദ്ധതിയില്‍ പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പ്രഫഷനല്‍ വിദ്യാഭ്യാസ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കുന്നത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കോ-ഓപറേറ്റിവ്‌ അക്കാഡമി ഓഫ്‌ പ്രഫഷനല്‍ എഡ്യൂക്കേഷന്‍ (കെയ്‌പ്) സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ്‌ ശില്‍പശാല സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കുമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. പശ്‌ചാത്തല സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പടുത്താനുമായി. പഠനനിലവാരം ഉയര്‍ത്തി വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്‌തമാക്കി. എം മുകേഷ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെയ്‌പ് ഡയറക്‌ടര്‍ ഡോ. ആര്‍. ശശികുമാര്‍, കുസാറ്റ്‌ അധ്യാപകന്‍ പ്രഫ. എം. ഭാസി, പെരുമണ്‍ എഞ്ചിനീയറിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ സെഡ്‌ എ. സോയ, പത്തനാപുരം എഞ്ചിനീയറിംഗ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ എസ്‌. അനന്ദരശ്‌മി, സിവില്‍ സര്‍വീസ്‌ പരിശീലകന്‍ സംഗീത്‌, പ്രഫ. ബിജോയ്‌ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ റാങ്ക്‌ ജേതാക്കളെ മന്ത്രി അനുമോദിച്ചു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW