Tuesday, August 20, 2019 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.38 AM

എന്‍.ഡി.എക്ക്‌ വോട്ട്‌ കുറഞ്ഞത്‌ വയനാട്ടില്‍ മാത്രം; ക്ഷീണം തീര്‍ക്കാന്‍ തുഷാര്‍ മന്ത്രിസഭയിലെത്തുമെന്ന്‌ ബി.ഡി.ജെ.എസ്‌.

uploads/news/2019/05/310469/w1.jpg

കല്‍പ്പറ്റ: കേരളത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളില്‍ വോട്ട്‌ കുറഞ്ഞത്‌ വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കു മാത്രം. കേരളത്തിലെ മറ്റ്‌ 19 മണ്ഡലങ്ങളിലും എന്‍.ഡി.എക്ക്‌ വോട്ട്‌ കൂടിയപ്പോള്‍ തുഷാറിന്‌ 2181 വോട്ട്‌ കുറയുകയാണ്‌ ചെയ്‌തത്‌. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ മുതലെടുത്ത്‌ മറ്റെല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ. വോട്ട്‌ വര്‍ധിച്ചപ്പോള്‍ തുഷാറിനുണ്ടായ ക്ഷീണം മാറ്റാന്‍ അദേഹത്തിന്‌ കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ്‌ ബി.ഡി.ജെ.എസിന്റെ പ്രതീക്ഷ. തുഷാര്‍ തോറ്റാലും ജയിച്ചാലും കേന്ദ്രമന്ത്രിസഭയില്‍ പരിഗണിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്‌ഷായും നേരത്തെ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ്‌ ബി.ഡി.ജെ.എസ്‌. നേതാക്കള്‍ പറയുന്നത്‌. 2009ല്‍ വയനാട്‌ മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി സി. വാസുദേവന്‌ 31,687 വോട്ടാണ്‌ ലഭിച്ചത്‌. 2014 ല്‍ ബി.ജെ.പിയുടെ പി.ആര്‍. രശ്‌മില്‍നാഥിലൂടെ 80752 വോട്ടായി വര്‍ധിച്ചു. 2019ല്‍ രാഷ്‌ട്രീയ സാഹചര്യം മാറി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ഇത്തവണ എന്‍.ഡി.എ. വന്നതോടെ തുഷാറിന്റെ വോട്ടുകള്‍ കൂടുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ ബി.ഡി.ജെ.എസ്‌. എന്‍.ഡി.എയുടെ ഭാഗമായി. കൂടാതെ ശബരിമലയും പ്രളയവും ആളിക്കത്തിച്ചുള്ള പ്രചരണവും. പക്ഷെ ഫലം വന്നപ്പോള്‍ 2014 നെ അപേക്ഷിച്ച്‌ തുഷാറിന്‌ 2181 വോട്ടുകള്‍ കുറഞ്ഞു. 78816 വോട്ട്‌ മാത്രം നേടാനായ തുഷാറിന്‌ കെട്ടിവെച്ച കാശ്‌ പോലും കിട്ടില്ല. രാഹുല്‍ ഇഫക്‌ടില്‍ ബി.ജെ.പി. വോട്ടുകള്‍ ഗണ്യമായി മറിഞ്ഞുവെന്നാണ്‌ ബി.ഡി.ജെ.എസിന്റെ പ്രാഥമിക വിലയിരുത്തല്‍. തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ബി.ജെ.പി. സജീവമായി രംഗത്തിറങ്ങിയില്ലെന്നും ദേശീയ നേതാക്കള്‍ പ്രചരണത്തിന്‌ വയനാട്ടില്‍ എത്താതിരുന്നത്‌ തിരിച്ചടിയായെന്നും ബി.ഡി.ജെ.എസ്‌. കുറ്റപ്പെടുത്തുന്നു.

Ads by Google
Advertisement
Saturday 25 May 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW