Monday, August 26, 2019 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

അനധികൃത പണപ്പിരിവെന്നു പരാതി

അഞ്ചല്‍: ഗവ. ഇസ്‌റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനധികൃത പണപ്പിരിവു നടത്തുന്നതായി പതിയുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും രംഗത്ത്‌. അഡ്‌മിഷനായി എത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന്‌ പി.ടി.എ ഫണ്ടെന്ന പേരില്‍ 2000 രൂപ വാങ്ങുന്നതായാണ്‌ പരാതി. നൂറു രൂപ മാത്രം പി.ടി.എ ഫണ്ട്‌ വാങ്ങാന്‍ വ്യവസ്‌ഥ നിലനില്‍ക്കെയാണ്‌ അമിത തുക ഈടാക്കുന്നത്‌. സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ആശ്രയമായസ്‌കൂളില്‍ നടത്തുന്ന അനധികൃത പിരിവ്‌ ഏറെ ബുദ്ധിമുട്ടായിരിക്കയാണ്‌. ഇതിനിടെ ടി.സി വാങ്ങാനായി എത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നു പണം ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. അഞ്ച്‌ കോടി രൂപ മുടക്കി സ്‌കൂള്‍ ഹൈടെക്‌ ആക്കിയതിന്‌ പിന്നാലെയാണ്‌ അനധികൃത പണപ്പിരിവ്‌.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW