Wednesday, August 21, 2019 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

കൊലപാതകിക്ക്‌ തക്ക ശിക്ഷ കിട്ടിയതില്‍ ഗ്രാമവാസികള്‍ ആശ്വാസത്തില്‍

പുനലൂര്‍: പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍പതിനാറുകാരിയായ റിന്‍സിയുടെ കൊലപാതകിക്ക്‌ തക്ക ശിക്ഷ കിട്ടിയതറിഞ്ഞ്‌ ഗ്രാമവാസികള്‍ ആശ്വാസത്തില്‍.അയല്‍വാസിയായ ആട്ടോ ഡ്രൈവര്‍ അലിമുക്ക്‌ അനകുളം തടത്തില്‍ വീട്ടില്‍ യശോധരന്റെ മകന്‍ സുനില്‍ (44) ആണ്‌ അന്ന്‌ കേസില്‍ പിടിയിലായത്‌.കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി സിനി ഡെന്നിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്‌ .പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുബബീന ദമ്പതികളുടെ മകള്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി റിന്‍സി ബിജുവിനെ 2017 ജൂലൈ 29 ന്‌ പുലര്‍ച്ചെയാണ്‌ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.മരണം കൊലപാതകമാണെന്നയിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്‌.എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്‌ .ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്‌.നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സമരവുമായി രംഗത്തെത്തി പോലീസ്‌ അനേ്വഷണം തൃപ്‌തികരമല്ലെന്നും,അനേ്വഷണം ക്രൈംബ്രാഞ്ചിന്‌ വിടണമെന്നും ആവശ്യപ്പെട്ടതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ അനേ്വഷണം ഏറ്റെടുത്തത്‌.പെണ്‍കുട്ടിയുടെ മാതാവ്‌ മുഖ്യമന്ത്രിക്ക്‌ പരാതിയും നല്‍കിയിരുനു .തലേ ദിവസം ഉറങ്ങാന്‍ പോകുമ്പോഴും മകള്‍ സന്തോഷവതിയായിരുന്നുവെന്ന്‌ പറയുന്ന മാതാവ്‌ ബീനയും ബന്ധുക്കളും റിന്‍സിയുടേത്‌ കൊലപാതകമാണെന്ന്‌ കാട്ടിയാണ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയത്‌. ആത്മഹ ത്യയെന്ന്‌ പോലീസ്‌ എഴുതി തള്ളിയ കേസാണ്‌ കൊലപാതകമെന്ന്‌ തെളിയിച്ച്‌ ക്രൈംബ്രാഞ്ച്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW