Tuesday, August 20, 2019 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

ബാലകൃഷ്‌ണപിള്ളയുടെ തട്ടകത്തില്‍ കൊടിക്കുന്നിലിന്‌ ലീഡ്‌

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ്‌ മത്സരിച്ച മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ കൊട്ടാരക്കരയിലും പത്തനാപുരത്തും ആര്‍. ബാലകൃഷ്‌ണപിള്ളയുടെയും മകന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്‌ (ബി)യുടെ പ്രഭാവം എല്‍.ഡി.എഫിന്‌ നേട്ടമുണ്ടാക്കിയില്ല. അവരുടെ ശക്‌തി കേന്ദ്രമായി അറിയപ്പെടുന്ന കൊട്ടാരക്കരയിലും പത്തനാപുരത്തും എല്‍.ഡി.എഫ്‌. ഏറെ പുറകിലായി.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24,562 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ കെ.ബി. ഗണേഷ്‌കുമാര്‍ ജയിച്ച പത്തനാപുരത്ത്‌ ഇക്കുറി ആ ഭൂരിപക്ഷവും യു.ഡി.എഫ്‌. മറികടന്നു. 15000 വോട്ടില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയാണു കൊടിക്കുന്നില്‍ സുരേഷ്‌ വിജയിച്ചത്‌. കൊട്ടാരക്കരയില്‍ മൂവായിരത്തോളം വോട്ടുകളാണു കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം. 2016ല്‍ 42,632 വോട്ടിന്‌ സി.പി.എമ്മിലെ പി.അയിഷാപോറ്റിയാണ്‌ ഇവിടെ വിജയിച്ചത്‌.
എന്‍.എസി.എസിന്റെ വോട്ടുകള്‍ ഏകദേശം മുഴുവനായും കൊടിക്കുന്നിലിനാണ്‌ ലഭിച്ചത്‌.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW