Saturday, August 24, 2019 Last Updated 23 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

സിറ്റിങ്ങില്‍ പങ്കെടുത്തില്ല: എസ്‌.ഐമാര്‍ക്ക്‌ വിവരാവകാശ കമ്മിഷണറുടെ സമന്‍സ്‌

കൊല്ലം: സിറ്റിങ്ങില്‍ പങ്കെടുക്കാതിരുന്ന പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ കമ്മിഷന്‍ ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ സംസ്‌ഥാന വിവരാവകാശ കമ്മിഷണര്‍ കെ.വി. സുധാകരന്‍ സമന്‍സ്‌ അയച്ചു.
ഓച്ചിറ, പരവൂര്‍ സ്‌റ്റേഷനുകളിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്‌ഥരായ എസ്‌.ഐമാര്‍ക്കാണ്‌ സമന്‍സ്‌ നല്‍കിയത്‌.
കൂടാതെ ഇക്കാര്യം ഡി.ജി.പിയെ രേഖാമൂലം അറിയിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഓച്ചിറ, പരവൂര്‍ സ്‌റ്റേഷനുകളിലെ കേസ്‌ സംബന്ധമായ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നു നടത്തിയ സിറ്റിങ്ങിലാണ്‌ എസ്‌.ഐമാര്‍ വിട്ടുനിന്നത്‌. ഓച്ചിറ സ്‌റ്റേഷനില്‍ കസ്‌റ്റഡിയില്‍ സൂക്ഷിച്ച വ്യക്‌തിയുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ച്‌ ആലുപീടിക സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‌ സംസ്‌ഥാന വിവരാവകാശ കമ്മിഷന്‌ അപ്പീല്‍ നല്‍കുകയും ജനുവരിയില്‍ കൊല്ലത്ത്‌ സിറ്റിങ്‌ വയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ സിറ്റിങ്ങില്‍ എസ്‌.ഐ. ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ സിറ്റിങ്ങിലും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ കമ്മിഷണര്‍ സമന്‍സ്‌ അയച്ചത്‌.
സമാനമായി പരവൂര്‍ സ്‌റ്റേഷനിലെ കേസ്‌ സംബന്ധമായ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള സിറ്റിങ്ങിലും എസ്‌.ഐ്‌ ഹാജരായിരുന്നില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കേണ്ട ഉദ്യോഗസ്‌ഥര്‍ സിറ്റിങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നതു ശരിയല്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്‌തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
ആകെ 12 കേസുകളാണ്‌ സിറ്റിങ്ങില്‍ പരിഗണിച്ചത്‌.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW