Wednesday, August 21, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

വിദേശമദ്യശാലയ്‌ക്ക്‌ തീപിടിച്ചു

തകഴി: തകഴി ചിറയകത്ത്‌ വിദേശമദ്യ വില്‍പനശാലയ്‌ക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച രാത്രി പത്തരയോടെയാണ്‌ സംഭവം. തീപിടുത്ത കാരണം വ്യക്‌തമല്ല. തകഴിയില്‍ നിന്ന്‌ ചിറയകത്തേക്കുള്ള റോഡില്‍ നിന്ന്‌ ഗ്രാമീണ റോഡില്‍ ഉള്ളിലേക്ക്‌ മാറിയാണ്‌ മദ്യശാല. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ തകഴിയില്‍ നിന്ന്‌ അഗ്നിസുരക്ഷസേന സ്‌ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ രാത്രി പതിനൊന്നരയോടെ തീയണച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ സ്‌ഥാപനത്തിലെ സുരക്ഷാ ജീവനക്കാരന്‍ മാന്നാര്‍ സ്വദേശി ജോണ്‍സണ്‍(55)ന്‌ പരുക്കേറ്റു. പടഹാരം സ്വദേശി ഗണേഷ്‌കുമാറിന്റെ കെട്ടിടത്തിലാണ്‌ മദ്യശാല പ്രവര്‍ത്തിക്കുന്നത്‌. മദ്യകുപ്പികളടക്കം സാധനസാമഗ്രികള്‍ കത്തിനശിച്ചു. ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥര്‍ സംഭവ സ്‌ഥലം പരിശോധിച്ചു. തീപിടുത്തത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന്‌ നെടുമുടി പോലീസ്‌ അറിയിച്ചു. ഉദ്ദേശം 50 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്ന്‌ ബിവറേജസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW