Monday, August 19, 2019 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.51 AM

വീണ്ടും ചന്ദ്രോദയം; പ്രേമനിത്‌ മധുരപ്രതികാരം

uploads/news/2019/05/310153/k1.jpg

കൊല്ലം:തുല്യശക്‌തികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കൊല്ലത്തു ചരിത്ര വിജയം ആവര്‍ത്തിച്ച്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ സീറ്റ്‌ നിലനിര്‍ത്തി.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.എന്‍. ബാലഗോപാലിനെയാണ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്‌. സംഘിയാരോപണത്തിനും വ്യക്‌തിഹത്യക്കും മധുരമായി മറുപടി നല്‍കിയാണ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം നേടിയത്‌.
കൊല്ലത്തെ മത്സരം അഭിമാന പോരാട്ടമായി കണക്കാക്കി രണ്ടു സംസ്‌ഥാന മന്ത്രിമാരുടെ നേതൃത്വത്തില്‍ ശക്‌തമായ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ ഇടതുമുന്നണിക്കേറ്റ വന്‍ പ്രഹരമാണ്‌ എന്‍.കെ. പ്രേമചന്ദ്രന്റെ
തിളക്കമാര്‍ന്ന വിജയത്തിലൂടെ സംഭവിച്ചത്‌. എന്‍.കെ. പ്രേമചന്ദ്രനെ എതിരിടുകയെന്ന അഭിമാന പ്രശ്‌നം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും കൂടുതല്‍ പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുത്തതും കൊല്ലത്തായിരുന്നു. കൂടാതെ പ്രേമചന്ദ്രനെതിരെയുള്ള പരനാറി പ്രയോഗം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു.
ശബരിമല വിഷയം ഉള്‍പ്പടെ എന്‍.കെ. പ്രേമചന്ദ്രന്റെ നിലപാടു മുന്‍നിര്‍ത്തി സംഘപരിവാര്‍ ബന്ധവും ആരോപിക്കപ്പെട്ടു. എന്നാല്‍ ന്യൂനപക്ഷ വോട്ട്‌ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങള്‍ ഫലം കണ്ടില്ലെന്നു തെളിയിക്കുന്ന ലീഡാണ്‌ എന്‍.കെ. പ്രേമചന്ദ്രന്‌ ലഭിച്ചത്‌. ദുര്‍ബല സ്‌ഥാനാര്‍ഥിയായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനെ എന്‍.ഡി.എ. നിര്‍ത്തിയത്‌ യു.ഡി.എഫിന്‌ വോട്ട്‌ മറിക്കാനാണെന്ന ആക്ഷേപവും എല്‍.ഡി.എഫ്‌. ഉന്നയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ നേടിയ 58671 വോട്ട്‌ ഇക്കുറി 102319 വോട്ടായി എന്‍.ഡി.എ. വര്‍ധിപ്പിച്ചു. എന്‍.ഡി.എ. വോട്ട്‌ മറിക്കുമെന്ന ആരോപണം ഇതോടെ ഇല്ലാതായി. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം മൊത്തമായി കെ.എന്‍. ബാലഗോപാലിന്‌ വേണ്ടി രംഗത്തിറങ്ങിയാണു പ്രേമചന്ദ്രനെതിരെ പട നയിച്ചത്‌. എന്നാല്‍ വോട്ട്‌ എണ്ണിയപ്പോള്‍ ആരംഭം മുതല്‍ കെ.എന്‍. ബാലഗോപാലിന്‌ എവിടെയും ലീഡ്‌ നേടാന്‍ കഴിഞ്ഞില്ല. ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ മുന്നേറി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 37649 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നു ഒരു ലക്ഷം കടന്ന്‌ 149772 വോട്ടായി ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ വിജയം നേടിയത്‌. പാര്‍ട്ടി സംവിധാനമടക്കം പൂര്‍ണമായും കൊല്ലത്ത്‌ കേന്ദ്രീകരിച്ചിട്ടും പ്രതീക്ഷക്ക്‌ അപ്പുറമുള്ള തിരിച്ചടി എല്‍.ഡി.എഫിനെ ഞെട്ടിച്ചിരിക്കയാണ്‌. ആര്‍.എസ്‌.പിയുടെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍.
2014ല്‍ മുന്നണി വിട്ടു മറുകണ്ടം ചാടി പി.ബി അംഗം എം.എ. ബേബിയെ ദയനീയമായി തോല്‍പ്പിച്ച പ്രേമചന്ദ്രനെ എങ്ങനെയും തറപറ്റിക്കുക എന്നതായിരുന്നു സി.പി.എമ്മിന്റെ പ്രതിജ്‌ഞ. പ്രധാനമായും സാമുദായിക വോട്ടുകളില്‍ കണ്ണുവച്ചാണ്‌ സി.പി.എം. സെക്രട്ടേറിയറ്റ്‌ അംഗമായ കെ.എന്‍. ബാലഗോപാലിനെ രംഗത്തിറക്കിത്‌. എന്നാല്‍ സാമുദായിക വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഒന്നടങ്കം എന്‍.കെ. പ്രേമചന്ദ്രന്‌ ലഭിച്ചു. എന്‍.എസ്‌.എസിന്റെ പിന്തുണ വന്‍തോതില്‍ ലഭിച്ചതാണു പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വര്‍ധിക്കാനുള്ള മുഖ്യ കാരണം. 62,729-ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ്‌ യു.ഡി.എഫ്‌. കണക്കു കൂട്ടിയിരുന്നത്‌. എന്നാല്‍ മഹാ ഭൂരിപക്ഷമാണു ലഭിച്ചത്‌-149772 വോട്ട്‌. എന്‍.കെ.പ്രേമചന്ദ്രന്‌ 497264 വോട്ടും കെ.എന്‍. ബാലഗോപാലിന്‌ 347492 വോട്ടും അഡ്വ. കെ.വി.സാബുവിന്‌ 102319 വോട്ടും ലഭിച്ചു. മൊത്തം പോള്‍ ചെയ്‌തതിന്റെ 51.73 ശതമാനം വോട്ടാണ്‌ എന്‍.കെ.പ്രേമചന്ദ്രന്‌ ലഭിച്ചത്‌. 36.15 ശതമാനം മാത്രമെ കെ.എന്‍. ബാലഗോപാലിന്‌ ലഭിച്ചുള്ളൂ. 10.64 ശതമാനം വോട്ട്‌ നേടി അഡ്വ. കെ.വി.സാബു എന്‍.ഡി.എയുടെ ശക്‌തി തെളിയിച്ചു.

ഉണ്ണി വി.ജെ.നായര്‍

Ads by Google
Advertisement
Friday 24 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW