Sunday, August 25, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.42 AM

കര്‍ഷകര്‍ തുനിഞ്ഞിറങ്ങി; 27 വര്‍ഷമായി തരിശു കിടന്ന പാടം കൃഷിയോഗ്യമാകുന്നു

uploads/news/2019/05/310062/a1.jpg

അമ്പലപ്പുഴ: 27 വര്‍ഷമായി തരിശു കിടന്ന പാടം കൃഷിയോഗ്യമാക്കി കര്‍ഷകരുടെ കൂട്ടായ്‌മ. ഇവിടെ വിത ആഘോഷമാക്കാന്‍ തയാറെടുത്ത്‌ നാട്ടുകാരും രംഗത്ത്‌. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ഡിലെ തടത്തില്‍ മഠത്തില്‍ പാടശേഖരത്താണ്‌ പഞ്ചായത്തിന്റെയും പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ കൃഷി ഭവന്റെയും സഹായത്തോടെ കൃഷിയോഗ്യമാക്കുന്നത്‌. 27 വര്‍ഷം മുമ്പാണ്‌ ഇവിടെ അവസാനമായി നെല്ല്‌ വിളവെടുത്തത്‌. പിന്നീട്‌ കുറ്റിക്കാടുകളും പുല്ലും വളര്‍ന്നിറങ്ങിയ പാടത്ത്‌ കൃഷിക്കാവശ്യമായ വെള്ളം കയറ്റിയിറക്കാന്‍ നിര്‍വാഹമില്ലാതായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന്‌ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ പാടം കൃഷിയോഗ്യമാക്കാന്‍ പഞ്ചായത്തംഗം ആര്‍. രജിമോന്‍ രംഗത്തെത്തി. 12 കര്‍ഷകരേയും വിളിച്ചു കൂട്ടി. പഞ്ചായത്ത്‌ 2.5 ലക്ഷം രൂപ ചെലവില്‍ ജലനിര്‍ഗമന മാര്‍ഗത്തിന്‌ തോട്‌ ആഴം കൂട്ടി. 4. 5 ലക്ഷം രൂപ ചെലവില്‍ 13 വൈദ്യുതി പോസ്‌റ്റുകള്‍ സ്‌ഥാപിച്ച്‌ ത്രീ ഫേസ്‌ കണക്ഷന്‍ ലഭ്യമാക്കിയതോടെ 15 എച്ച്‌.പി പമ്പ്‌ സെറ്റ്‌ കൃഷിഭവനും നല്‍കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 5100 തൊഴില്‍ ദിനങ്ങളില്‍ പാടം കൃഷിയോഗ്യമാക്കുന്ന പണി പുരോഗമിക്കുകയാണിപ്പോള്‍. ജെ.സി.ബി. ഉപയോഗിച്ച്‌ തോട്‌ ആഴം കൂട്ടുന്നതിനൊപ്പം പുറംബണ്ട്‌ പുനര്‍നിര്‍മിച്ച്‌ ബലപ്പെടുത്തുന്നതിനായി കയര്‍ ഭൂവസ്‌ത്രവും ഉപയോഗിക്കുന്നുണ്ട്‌. പുറംബണ്ടില്‍ പച്ചക്കറിക്കൃഷിയും ആരംഭിക്കും.
പാടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ആദ്യ 15 ഏക്കര്‍ കൃഷി ആരംഭിക്കുന്നതോടെ തുടര്‍ന്നുള്ള 15 ഏക്കറിലെ കൃഷി വേഗത്തില്‍ തുടങ്ങാനാകും. ഈ ഭാഗത്തേക്കുള്ള തോട്‌ ആഴം കൂട്ടി സമീപത്തെ ദേശീയ ജലപാതയുമായി ബന്ധിപ്പിക്കുന്നതോടെ ഭാവിയിലും കൃഷിക്കാവശ്യമായ വെള്ളത്തിന്‌ ക്ഷാമമുണ്ടാകില്ല . പാടത്തേക്കുള്ള റോഡിന്റെ പുനര്‍നിര്‍മാണത്തിന്‌ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആറ്‌ ലക്ഷം രൂപ വകയിരുത്തും.100 മേനി വിളവു കൊയ്യാന്‍ പഞ്ചായത്ത്‌ മുഴുവന്‍ സഹായവും ലഭ്യമാക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധര്‍മ ഭുവനചന്ദ്രനും പഞ്ചായത്ത്‌ സെക്രട്ടറി എസ്‌. വിജിയും പറഞ്ഞു. ഇതിനാവശ്യമായ വിത്തും വളവും ലഭ്യമാക്കാന്‍ കൃഷി ഭവന്‍ സന്നദ്ധമാണെന്ന്‌ കൃഷി ഓഫീസര്‍ ഷിജിനയും പറഞ്ഞു. മേറ്റുമാരായ ഷൈല, ലത മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തൊഴിലുറപ്പ്‌ ജോലികള്‍ പുരോഗമിക്കുന്നത്‌.

Ads by Google
Advertisement
Thursday 23 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW