Thursday, August 22, 2019 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.48 AM

അറവ്‌ ശാല മുതല്‍ ശുചി മുറി മാലിന്യം വരെ:നടക്കാവ്‌ റോഡിലൂടെ നരകയാത്ര

uploads/news/2019/05/309245/e1.jpg

മുളന്തുരുത്തി: ഒരു കാലത്ത്‌ കോണോത്തുപുഴ കടത്ത്‌ കടന്നാണ്‌ ഉദയംപേരൂരില്‍ എത്തിയിരുന്നത്‌. കൊച്ചി നഗരത്തിലേക്കുള്ള എളുപ്പവഴിയായി നടക്കാവ്‌ പാലം നിര്‍മ്മിച്ചതോടെ ഇതുവഴി യാത്രക്കാരുടെ തിരക്കേറി.
പുഴയും പാടശേഖരങ്ങളും മനസിനു കുളിര്‍മ്മയുള്ള യാത്രാനുഭവം സമ്മാനിച്ചു. എന്നാല്‍ ഇന്ന്‌ മുളന്തുരുത്തി നടക്കാവ്‌ റോഡിലൂടെ സഞ്ചരിച്ചാല്‍ രോഗം ഉറപ്പ്‌. കാല്‍നടയാത്രയാണെങ്കില്‍ ത്വക്ക്‌ രോഗം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക്‌ വരെ കാരണമാകാനും സാധ്യതയുണ്ട്‌.
വിജനമായ റോഡിനിരുവശവും മാലിന്യം നിറഞ്ഞിരിക്കുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌.അതിരൂക്ഷമായ ദുര്‍ഗന്ധവും നടക്കാവ്‌ റോഡിലൂടെ സഞ്ചരിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്‌. അറവ്‌ശാലയിലെ മുതല്‍ ശുചി മുറി മാലിന്യം വരെ റോഡരികില്‍ തള്ളിയിരിക്കുകയാണ്‌.ഇരുചക്ര യാത്രികര്‍ മുതല്‍ ആഢംബര വാഹനങ്ങളില്‍ എത്തുന്നവര്‍ വരെ പ്ലാസ്‌റ്റിക്‌ കവറുകളില്‍ കെട്ടി മാലിന്യം തള്ളുന്നതായാണ്‌ വിവരം.അറവ്‌ ശാല മാലിന്യങ്ങള്‍ പക്ഷികള്‍ കൊത്തി സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നത്‌ മൂലം കുടിവെള്ളം മലിനമാകുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.മാലിന്യത്തില്‍ നിന്ന്‌ കൊതുകുകളും, പുഴുക്കളും, എലികളും പെരുകി പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നുണ്ട്‌. ഡെങ്കിപ്പനിയും, എലിപ്പനിയും മുതല്‍ മഞ്ഞപ്പിത്തവും കോളറയും ഉള്‍പ്പെടെയുളള മാരക രോഗങ്ങള്‍ മാലിന്യത്തില്‍ നിന്നും പടര്‍ന്ന്‌ പിടിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യരംഗത്തെ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. അര്‍ധരാത്രി മുതല്‍പുലര്‍ച്ചെ വരെയുള്ള സമയത്താണ്‌ മാലിന്യം കൊണ്ടിടുന്നതെന്നാണ്‌ വിവരം. പ്രദേശം വിജനമായതിനാല്‍ മാലിന്യം തള്ളാനെത്തുന്നവര്‍ക്ക്‌ എളുപ്പത്തില്‍ കാര്യം സാധിച്ച്‌ മടങ്ങാം. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞതല്ലാതെ നടപ്പാക്കിയില്ല.
രാത്രി കാല പൊലീസ്‌ പട്രോളിംഗ്‌ ശക്‌തമല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി നടക്കാവ്‌ റോഡ്‌ മാറി. എല്ലാ വര്‍ഷവും മഴക്കാലത്തിന്‌ മുമ്പ്‌ നടത്തുന്ന ശുചകരണത്തില്‍ റോഡ്‌ നന്നാക്കുന്നതൊഴിച്ചാല്‍ ഈ ഭാഗത്തേക്ക്‌ അധികൃതര്‍ ആരും തന്നെ തിരിഞ്ഞു നോക്കാറില്ലന്നും നാട്ടുകാര്‍ പറയുന്നു.
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കുകയും, പോലീസ്‌ പട്രോളിങ്‌ ശക്‌തമാക്കുകയും ചെയ്‌താല്‍ ശുചിത്വമുള്ള മേഖലയായി നടക്കാവ്‌ റോഡ്‌ മാറുകയും ദുര്‍ഗന്ധമില്ലാതെ ശുദ്ധവായു ശ്വസിച്ച്‌ സുഖകരമായ യാത്ര അനുഭവത്തിലേക്ക്‌ മാറാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Sunday 19 May 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW