Thursday, August 22, 2019 Last Updated 41 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

ഇതരസംസ്‌ഥാനക്കാര്‍ക്ക്‌ കോര്‍പ്പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നു

പള്ളുരുത്തി:നഗരപരിധിയിലുള്ള അന്യസംസ്‌ഥാനക്കാര്‍ക്ക്‌ കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‌കാനൊരുങ്ങുന്നു.ദേശസുരക്ഷമു ന്‍ നിര്‍ത്തിയുള്ള സുരക്ഷസംവിധാന ഭാഗമായാണ്‌ കോര്‍പ്പറേഷന്‍അധികൃതര്‍ നീക്കം തുടങ്ങിയത്‌.
തീവ്രവാദഭീഷണിയും വര്‍ധിച്ചു വരുന്ന മോഷണം ,സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍, ലഹരി ഉപഭോ ഗ - വില്ലനവര്‍ധന തുടങ്ങിയവയുംക്രമസമാധാന പാലനവുംഉറപ്പാക്കി ജന സുരക്ഷ ലക്ഷ്യമിട്ടാണ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം.കോര്‍പ്പ റേഷന്‍ അതിര്‍ത്തി പരിധിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും,താമസിക്കുന്നവര്‍ക്കുമാണ്‌ കാര്‍ഡ്‌ വിതരണംനഗരപരിധിയിലുള്ളവര്‍ക്കാണ്‌ ആ ദ്യഘട്ടമായി കാര്‍ഡ്‌നല്‌കുക. തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ മു ഴുവനായിവ്യാപിക്കും.
കാര്‍ഡുടമയു ടെപേര്‌ ,സംസ്‌ഥാനം, ,ജില്ല, പ്രദേശം, വിദ്യാഭ്യാസം ,രക്ഷിതാക്കള്‍ ,ആധാ ര്‍ നമ്പര്‍,കുടുംബവിവരങ്ങള്‍, രക്‌ത ഗ്രൂപ്പ്‌ ,ഏന്തെങ്കിലും കേസ്സുകളു ണ്ടോ,രോഗവിവരം ,ഏജന്റ്‌,താമസ കേന്ദ്രം, പ്രവര്‍ത്തന മേഖല,തുടങ്ങി യ വിവരങ്ങള്‍ ശേഖരിച്ചാണ്‌ കാര്‍ ഡ്‌ വിതരണംചെയ്യുക. നഗരപരിധിയില്‍ ഏകദേശം 3000 - 4000 ത്തോ ളംഅന്യസംസ്‌ഥാനക്കാര്‍പ്രവര്‍ത്തിക്കുന്നതായാണ്‌ പ്രാഥമിക വിവരം.പോലീസ്‌ ,തൊഴില്‍ വകുപ്പ്‌ അധികൃതരുമായി സംയോജിച്ചും കേന്ദ്രഏജന്‍സികളുമായി ചേര്‍ന്നുമാണ്‌വിവരശേഖരണവും കാര്‍ഡ്‌ തയ്യാറാക്കലും നടക്കുക. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ സംയോജനവും ഉറപ്പാക്കണം.നിര്‍മ്മാണ ,ഹോട്ടല്‍ മുതല്‍ നഗരസഭ കരാര്‍ തൊഴില്‍ മേഖല മുതല്‍ ശുചീകരവീട്ടുജോലി കളില്‍ വരെ അന്യസംസ്‌ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ചിലര്‍ കുടും ബവുമൊത്താണ്‌ താമസിക്കുന്നത്‌..ബംഗാള്‍, ആസാം ,ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരിലധികവുമുള്ളത്‌. പലരും മാസങ്ങളായി കൊച്ചിയില്‍ താമസിക്കുന്നവരുണ്ടെന്നാണ്‌ ഏജന്‍സികള്‍പറയുന്നത്‌.സുരക്ഷാ ഏജന്‍സികളുടെ പരിശോധനകളില്‍ തിരിച്ചറിയാനും വിവരശേഖരണത്തിനും കാര്‍ഡ്‌ ലക്ഷ്യമിടുന്നുണ്ട്‌.കൊച്ചി നഗരപരിധിയില്‍ കൊലപാതകം മുതല്‍സ്‌ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍, മോഷണം തുടങ്ങി ക്രമസമാധാന തകര്‍ച്ചയില്‍ അന്യസംസ്‌ഥാനക്കാരുടെ പങ്ക്‌ വര്‍ധിച്ചു വരുകയും, ഭീകരവാദികളുടെ ആക്രമണ ലക്ഷ്യസ്‌ഥാനങ്ങളിലോന്ന്‌ കൊച്ചിയെന്നതുമാണ്‌ കോര്‍പ്പറേഷന്‍ തിരിച്ചറിയല്‍ നീക്കത്തിന്‌ പിന്നിലുള്ളതെന്ന്‌ ചുണ്ടിക്കാട്ടുന്നു.സംസ്‌ഥാന സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പ്‌ ഐഡി കാര്‍ഡ്‌ വിതരണം നല്‌കിയെങ്കിലുംഇതിന്റെ പരിധിയില്‍പ്പെടാതെയുള്ളവരും കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW