Thursday, August 22, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 08 Sep 2016 02.18 AM

ചട്ടയും മുണ്ടും ധരിച്ച്‌ അവര്‍ ഒത്തുകൂടുന്നു

തലയോലപ്പറമ്പ്‌: പരമ്പരാഗത നസ്രാണി വേഷമായ ചട്ടയും, മുണ്ടുമണിഞ്ഞ്‌ ആയിരക്കണക്കിന്‌ മേരിനാമധാരികള്‍ ഇന്ന്‌ വൈകുന്നേരം അഞ്ചിന്‌ തലയോലപ്പറമ്പ്‌ സെന്റ്‌ ജോര്‍ജ്‌ജ്‌ ദേവാലയത്തില്‍ സംഗമിക്കും.
കേരളത്തിലെ നിത്യസഹായമാതാവിന്റെ ആദ്യതീര്‍ത്ഥാടന കേന്ദ്രമായ തലയോലപ്പറമ്പ്‌ പള്ളിയില്‍ എട്ടു നോമ്പാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ്‌ മേരീനാമധാരികളുടെ അപൂര്‍വ്വ സംഗമം നടക്കുക. മേരിയെന്ന പേരുള്ള ബാലികമാര്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുള്ളവര്‍ ചട്ടയും, മുണ്ടും ധരിച്ചാകും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുക. മേരിനാമധാരികള്‍ അല്ലാത്തവര്‍ക്കും ചട്ടയും, മുണ്ടുമണിഞ്ഞ്‌ ചടങ്ങില്‍ പങ്കെടുക്കാം.എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ തലയോലപ്പറമ്പ്‌ ദേവാലയത്തില്‍ കുര്‍ബ്ബാന, നൊവേന, വിശ്വാസ ജപമാല റാലി എന്നിവ നടത്തുന്നുണ്ട്‌. ഇന്ത്യയില്‍ തന്നെ ആദ്യമായി സ്‌ഥാപിച്ചിട്ടുള്ള ദൊര്‍മീസിയോ മരിയേ എന്ന മാതാവിന്റെ അത്ഭുതരൂപം വണങ്ങാന്‍ നൂറ്‌ കണക്കിന്‌ വിശ്വാസികളാണ്‌ ദിവസവും എത്തിച്ചേരുന്നത്‌. മേരിനാമധാരികളുടെ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. ജോണ്‍ പുതുവ അറിയിച്ചു.

Ads by Google
Advertisement
Thursday 08 Sep 2016 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW