Sunday, August 25, 2019 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.16 AM

ആധുനിക സി.ടി. സ്‌കാന്‍ പ്രവര്‍ത്തനം തുടങ്ങി ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറി ആലപ്പുഴ മെഡിക്കല്‍ കോളജ്‌

uploads/news/2019/05/308769/2.jpg

അമ്പലപ്പുഴ: ക്യാന്‍സര്‍ രോഗ ചികിത്സക്ക്‌ ഏറെ സഹായകരമാകുന്ന ആധുനിക സി.ടി സ്‌കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
മൂന്ന്‌ കോടി രൂപ വിലവരുന്ന ഈ പ്ലാനിങ്‌ സി.ടി സിമുലേറ്ററിലൂടെ രോഗനിര്‍ണയം കൃത്യതയോടെ നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയും.രോഗിയെ സ്‌കാനിങ്ങിനു വിധേയനാക്കുമ്പോള്‍ തന്നെ രോഗം ബാധിച്ച സ്‌ഥലത്ത്‌ റേഡിയേഷന്‍ എത്ര അളവില്‍ വേണമെന്ന നിഗമനത്തിലെത്താനും ഡോക്‌ടര്‍മാര്‍ക്കാകും.
2012 ലാണ്‌ സി. ടി സിമുലേറ്റര്‍, എസ്‌.ടി.ആര്‍ മെഷീന്‍, കണ്‍വെന്‍ഷണല്‍ സിമുലേറ്റര്‍ എന്നിവയ്‌ക്കാവശ്യമായ ആറ്‌ കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്‌. 2015ല്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍ യന്ത്രമെത്തിയെങ്കിലും ഇതിന്റെ പ്രവര്‍ത്തനം സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു. തുടര്‍ന്ന്‌ ഇതിനനുബന്ധമായ കോബാള്‍ട്ട്‌ മെഷീനായി ആര്‍.എസ്‌.ബി.വൈ ഫണ്ടില്‍ 3.5 കോടി രൂപ കൂടി ലഭ്യമാക്കി. എന്നാല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന്‌ അറ്റോമിക്‌ എനര്‍ജി റഗുലേറ്ററി ബോര്‍ഡി(എ.ഇ.ആര്‍.ബി )ന്റെ അനുമതി ലഭ്യമാക്കാന്‍ കാലതാമസം നേരിട്ടു.
കഴിഞ്ഞ ദിവസം എ.ഇ.ആര്‍.ബി അനുമതി ലഭിച്ചതോടെയാണ്‌ ഇപ്പോള്‍ സി.ടി സിമുലേറ്റര്‍ പ്രവര്‍ത്തനസജ്‌ജമായത്‌. ഇതിന്റെ ഉദ്‌ഘാടനം ടി.ഡി മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.എം. പുഷ്‌പലത നിര്‍വഹിച്ചു.
ആശുപത്രി സൂപ്രണ്ട്‌ ഡോ. ആര്‍.വി രാംലാല്‍ അധ്യക്ഷനായി. ആര്‍.എം.ഒ ഡോ.നോനാം ചെല്ലപ്പന്‍, കാന്‍സര്‍ രോഗ ചികിത്സാവിഭാഗം ഡോക്‌ടര്‍മാരായ സജീവ്‌, പ്രവീണ്‍, ബിന്ദു, ഹരി, വിഷ്‌ണു, റേഡിയേഷന്‍ സേഫ്‌റ്റി ഓഫീസര്‍ രേഷ്‌മ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കാന്‍സര്‍ രോഗവിഭാഗം മേധാവി ഡോ.ശിവരാമകൃഷ്‌ണന്‍ സ്വാഗതവും, മുഹമ്മദ്‌ കോയ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 17 May 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW