Sunday, August 25, 2019 Last Updated 52 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.16 AM

കക്കൂസ്‌ മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമം; ലോറി പോലീസ്‌ പിടികൂടി

uploads/news/2019/05/308767/4.jpg

അമ്പലപ്പുഴ: കക്കൂസ്‌ മാലിന്യം റോഡില്‍ തള്ളാനെത്തിയ ടാങ്കര്‍ ലോറി പോലീസ്‌ പിടികൂടി. ലോറി ജീവനക്കാര്‍ ഓടി രക്ഷപെട്ടു. ദേശീയപാതയില്‍ തോട്ടപ്പള്ളി കൊട്ടാരവളവിനു വടക്കു ഭാഗത്തു ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ്‌ ലോറി പിടികൂടിയത്‌.
തെക്കുഭാഗത്തു നിന്നു വന്ന ടാങ്കര്‍ ലോറി റോഡരികില്‍ മാലിന്യം തള്ളാനായി നിര്‍ത്തിയിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ അമ്പലപ്പുഴ സി.ഐ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തിയപ്പോള്‍ ലോറി ജീവനക്കാര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന്‌ ലോറി സ്‌റ്റേഷനിലേക്കു മാറ്റി. എറണാകുളം സ്വദേശിയുടേതാണ്‌ ലോറി. ലോറി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Friday 17 May 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW