Sunday, August 25, 2019 Last Updated 22 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.08 AM

കളിയച്‌ഛന്‍ പുരസ്‌ക്കാരം കെ. സച്ചിദാനന്ദന്‌ പടം

uploads/news/2019/05/308035/1.jpg

കോഴിക്കോട്‌ :മഹാകാവി പി.ഫൗണ്ടേഷന്റെ കള്ളിയച്‌ഛന്‍ പുരസ്‌ക്കാരം 2019 കവി കെ. സച്ചിദാനന്ദന്‌. 25,000 രൂപയും പ്രശസ്‌തനത്ത ചിത്രക്കാരന്‍ നാരായണന്‍ രൂപകല്‌പന ചെയ്‌ത ശില്‌പവുമാണ അവാര്‍ഡ്‌. കവിയുടെ പേരിലുള്ള സമസ്‌തകേരള നോവല്‍ പുരസ്‌ക്കാരം കെ. വി മോഹന്‍കുമാറിന്റെ ഉഷ്‌ണരാശി എന്ന നോവലിനാണ്‌. പി കഥാ പുരസ്‌ക്കാരം അര്‍ഷാദ്‌ ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പുസ്‌തകത്തിനും പി താമരതോണി കവിത പുരസ്‌ക്കാരം ബിജു കാഞ്ഞങ്ങാടിനും, പി തേജസ്വനനി ജീവചരിത്ര പുരസ്‌ക്കാരം അജിത്‌ വെണ്ണിയുരിന്റെ പി വിശ്വംഭരന്‍ എന്ന ജീവചരിത്ര പുസ്‌തകത്തിനും ആണ്‌.
കവിയുടെ ചരമ വാര്‍ഷികദിനമായ മെയ്‌ 28നു വൈലോപ്പിള്ളി ഭാവനില്‍ നടക്കുന്ന്‌ അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ്‌ കള്‍ വിതരണം ചെയ്ുയം. കാവ്യാഞ്‌ജലി, കഥയരങ്ങ്‌, കവിയരങ്ങ, സെമിനാറുകള്‍, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. പൊതുസ്‌മ്മേള്ളനത്തിനു ശേഷം കൊല്‍ക്കത്ത കൈരളി സമാജം സെക്രട്ടറി ടി കെ ഗോപാലന്‍ നിര്‍മ്മിച കഥാകൃത്ത്‌ സുസ്‌മേഷ ചന്ത്രാത്ത്‌ സംവിധാനം ചെയ്‌ത പത്മിനി എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടാവും.
ജനറല്‍ സെക്രട്ടറി എം ചന്ദ്രപ്രകാശ്‌, കെ മുരളീധരന്‍, സുസ്‌മേഷ്‌ ചന്ദ്രോത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW