Saturday, August 24, 2019 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.24 AM

പൈപ്പ്‌ ദേശീയപാതയ്‌ക്കടിയില്‍ പൊട്ടിയതോടെ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ വീണ്ടും ചതിക്കുഴി

uploads/news/2019/05/307616/t2.jpg

ചാവക്കാട്‌: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്‌ ദേശീയപാതയ്‌ക്കടിയില്‍ പൊട്ടിയതോടെ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ റോഡില്‍ വീണ്ടും ചതിക്കുഴി. കുഴിയില്‍ ചാടുന്നതൊഴിവാക്കാന്‍ വെട്ടിച്ചെടുത്ത ബൈക്ക്‌ മറിഞ്ഞെങ്കിലും യാത്രികന്‍ പരുക്കേല്‍ക്കാതെ ഭാഗ്യംകൊണ്ട്‌ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയപാത 17 ല്‍ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പൈപ്പ്‌ പൊട്ടി അപകടമുണ്ടാകുന്നത്‌ പതിവാണ്‌. പൈപ്പ്‌ പൊട്ടി വെള്ളം പുറത്തേക്കൊഴുകി റോഡില്‍ വലിയ കുഴിയാണ്‌ രൂപം കൊണ്ടിട്ടുള്ളത്‌. കുഴിയോടുചേര്‍ന്ന്‌ മുന്നറിയിപ്പെന്ന നിലയില്‍ റോഡ്‌ ക്ലോസര്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ പ്രത്യക്ഷപ്പെട്ട ചതിക്കുഴി ഭീഷണിയാകുന്നത്‌ ഇരുചക്ര -മുച്ചക്ര വാഹനങ്ങള്‍ക്കാണ്‌.

Ads by Google
Advertisement
Sunday 12 May 2019 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW