Thursday, August 22, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.23 AM

മൊബൈല്‍ ടവര്‍ ബാറ്ററി മോഷ്‌ടാക്കള്‍ അറസ്‌റ്റില്‍

കുന്നംകുളം: അന്തര്‍ ജില്ല മൊബൈല്‍ ടവര്‍ ബാറ്ററി മോഷ്‌ടാക്കള്‍ അറസ്‌റ്റില്‍. എറണാകുളം ജില്ലയിലെ ആലുവ സ്വദേശി കൊച്ചേട്ട്‌ വീട്ടില്‍ വര്‍ക്കി മോഹന്‍(50), ഏലൂര്‍ പാലത്തിങ്കല്‍ വീട്ടില്‍ രാജേഷ്‌ (49) എന്നിവരെ കുന്നംകുളം എസ്‌.ഐ. യു.കെ.ഷാജഹാന്‍ അറസ്‌റ്റ് ചെയ്‌തു. കരിക്കാടുള്ള ഇന്റസ്‌ മൊബൈല്‍ ടവര്‍ കമ്പനിയുടെ എയര്‍ടെല്‍ മൊബൈലിന്റെ 35000 രൂപ വിലവരുന്ന അഞ്ച്‌ ബാറ്ററികളാണ്‌ രണ്ടംഗ സംഘം മോഷ്‌ടിച്ചത്‌. കഴിഞ്ഞ രാത്രിയില്‍ ഈ മേഖലയില്‍ മൊബൈല്‍ സിഗ്‌്നലുകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ ഇന്റസ്‌ കമ്പനിയുടെ ടെക്‌നീഷ്യന്‍ വന്ന്‌ പരിശോധിച്ചപ്പോഴാണ്‌ രണ്ടുപേര്‍ എയ്‌സ് മിനിലോറിയില്‍ ടവറില്‍നിന്ന്‌ ബാറ്ററികള്‍ മോഷ്‌ടിച്ചു കൊണ്ടുപോകുന്നത്‌ കണ്ടത്‌.ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ മോഷ്‌ടാക്കളെ പിടികൂടാന്‍ ശ്രമിച്ചു. ഒരാളെ പിടികൂടിയെങ്കിലും മറ്റൊരാള്‍ ബാറ്ററികളുമായി മിനിലോറിയുമായി രക്ഷപ്പെട്ടു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഹൈവേ പോലീസിന്റെ സഹായത്തോടെ പുഴയ്‌ക്കലില്‍വച്ച്‌ മിനിലോറി തടഞ്ഞു നിര്‍ത്തി രണ്ടാമത്തെ മോഷ്‌ടാവിനെയും പിടികൂടുകയായിരുന്നു. മോഷ്‌ടിച്ച ബാറ്ററി സഹിതം വാഹനവും പോലീസ്‌ പിടിച്ചെടുത്തു. കോഴിക്കോട്‌, എറണാകുളം ജില്ലകളിലെ വിവിധ മൊബൈല്‍ ടവറുകളില്‍ നിന്നു രണ്ടംഗസംഘം സമാനമായ രീതിയില്‍ ബാറ്ററികള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 12 May 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW