Thursday, August 22, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

റോ റോ സര്‍വീസിലെ സീല്‍ ചെയ്‌ത ടിക്കറ്റ്‌ സമ്പ്രദായം അട്ടിമറിച്ചതായി ആക്ഷേപം

വൈപ്പിന്‍:കൊച്ചി നഗരസഭ റോ റോ സര്‍വീസില്‍ ഏര്‍പ്പെടുത്തിയ സീല്‍ ചെയ്‌ത ടിക്കറ്റ്‌ സമ്പ്രദായം കെ ഐ എന്‍ സി അട്ടിമറിച്ചതായി ആക്ഷേപം. .കൊച്ചി നഗരസഭ നിര്‍മ്മിച്ച റോ റോ സര്‍വീസ്‌ കിന്‍കോയാണ്‌ഓപ്പറേറ്റ്‌ ചെയ്യുന്നത്‌ .
എന്നാല്‍ ദിവസേനെ ലഭിക്കുന്ന വരുമാനത്തിന്റെ വ്യക്‌തമായ കണക്കു നഗരസഭയ്‌ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിനെത്തുടര്‍ന്നാണ്‌ നഗരസഭ ഇലക്‌ള്‍ട്രോണിക്‌ ടിക്കറ്റ്‌ സീല്‍ ചെയ്‌ത്ഏര്‍പ്പെടുത്തിയത്‌ .കഴിഞ്ഞ 30 നു ഒരു ദിവസം മാത്രമാണ്‌ ഈപരിഷ്‌ക്കാരം നടപ്പിലായത്‌. ജീവനക്കാര്‍ക്ക്‌ പരിശീലനമില്ലെന്നു പറഞ്ഞു ഇത്‌കിന്‍കോ അവസാനിപ്പിച്ചു.
എന്നാല്‍ ഈ ടിക്കറ്റ്‌ മെഷിന്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള പരിശീലനം ഇതുവരെയും കിന്‍കോ തുടങ്ങിയിട്ടില്ല .വ്യക്‌തമായ കണക്ക്‌ കാണിക്കാതിരിക്കുവാനുള്ള കൗശലമാണ്‌ ഇതിനുപിന്നിലെന്നാണ്‌ മനസ്സിലാക്കുന്നത്‌.
20 കോടി രൂപ മുടക്കിയിട്ടു അതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക്‌ ലഭിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌ .രണ്ട്‌ റോ റോയും മുഴുവന്‍ സമയ സര്‍വീസ്‌ നടത്തുക,ടു വീലര്‍ പിന്‍സീറ്റ്‌ യാത്രക്കാരനോട്‌ നിയമവിരുദ്ധമായി വാങ്ങുന്ന അധിക നിരക്കു പിവലിക്കുക.
നഗരസഭ കൗണ്‍സില്‍ അടിയന്തിരമായി ഇടപെട്ടു കിന്‍കോയെക്കൊണ്ട്‌ കാര്യക്ഷമമായ സര്‍വീസ്‌ നടത്തുവാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രാന്‍സീസ്‌ ചമ്മണി,സെക്രട്ടറി ജെയിംസ്‌ തറമേല്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW