Wednesday, August 21, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 01.45 AM

എരഞ്ഞോളി മൂസക്ക്‌ ആസ്വാദക സമൂഹം കണ്ണീരോടെ യാത്രാമൊഴി നല്‍കി

uploads/news/2019/05/306636/1.jpg

തലശ്ശേരി: മാപ്പിളപ്പാട്ട്‌ ഗാന ശാഖയുമായി നാട്ടിലെയും മറുനാടുകളിലെയും ആസ്വാദക ലക്ഷങ്ങളെ കോര്‍ത്തു കെട്ടി അമ്മാനമാടിച്ച മാപ്പിളപ്പാട്ടു ഗായകന്‌ ചരിത്ര നഗരി കണ്ണിരോടെ യാത്രാമൊഴി നല്‍കി. ഇന്നലെ രാവിലെ ഒമ്പത്‌ മുതല്‍ നഗരസഭാ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ കിടത്തിയ മൃതദേഹത്തില്‍ ആ ബാലവൃന്ദമുള്ള ആയിരങ്ങള്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, വൈസ്‌ ചെയര്‍ പേഴ്‌സണ്‍ നജ്‌മാ ഹാഷിം, രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എം.വി.ഗോവിന്ദന്‍, എം.വി.ജയരാജന്‍, അഡ്വ.എ.എന്‍.ഷംസീര്‍ എം.എല്‍.എ, പി.ശശി, സതീശന്‍ പാച്ചേനി, വി.എ.നാരായണന്‍, എ.ഡി.മുസ്‌തഫ, അഡ്വ.പി.വി.സൈനുദ്ദീന്‍, എന്‍.ഹരിദാസ്‌, ഫോക്‌ ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, സിനിമാ നടന്‍മാരായ ഇന്ദ്രന്‍സ്‌, സുശീല്‍ കുമാര്‍ തിരുവങ്ങാട്‌, ഗായകരായ താജുദീന്‍ വടകര, ഫിറോസ്‌ ബാബു, തലശ്ശേരി കെ.റഫീഖ്‌, തുടങ്ങി നിരവധി വ്യക്‌തിത്വങ്ങള്‍ റീത്ത്‌ വച്ച്‌ വണങ്ങി. ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ച്‌ സംസ്‌ഥാന സര്‍ക്കാരും അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന്‌ വിലാപയാത്രയായി മട്ടാമ്പ്രം പള്ളിയിലേക്ക്‌ കൊണ്ടുപോയി ഖബറടക്കം നടത്തി. വിലാപയാത്രയിലും അന്ത്യകര്‍മ്മങ്ങളിലും സമൂഹത്തിന്റെ നാനാ മേഖലകളിലും ഉള്ള നിരവധിയാളുകള്‍ സംബന്ധിച്ചു. പ്രമുഖ നേതാക്കള്‍ വീട്ടിലുമെത്തി അനുശോചിച്ചു.

Ads by Google
Advertisement
Wednesday 08 May 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW