Tuesday, August 20, 2019 Last Updated 23 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.30 AM

മദ്യപിച്ച്‌ വീട്ടിലെത്തിയതിന്‌ തര്‍ക്കം മകന്റെ നില ഗുരുതരം മകനെ കുത്തിയ വൃദ്ധന്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍: മദ്യപിച്ചെത്തിയ അച്‌ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അച്‌ഛന്റെ കുത്തേറ്റ്‌ മകന്‌ ഗുരതര പരുക്കേറ്റു. കുത്തിയതില്‍ മനംനൊന്ത്‌ പിന്നീട്‌ അച്‌ഛന്‍ തൊട്ടടുത്ത്‌ പറമ്പില്‍ തൂങ്ങിമരിച്ചു. ചക്കരക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കാവിന്‍മൂല മിടാവിലാണ്‌ സംഭവം. കാവിന്‍മൂലയിലെ പുതിയപുരയില്‍ വീട്ടില്‍ ശങ്കരന്‍ (73) ആണ്‌ മരിച്ചത്‌. പരുക്കേറ്റ മകന്‍ മുരളീധരന്‍ (43) പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ്‌ ഇരുവരും മദ്യപിച്ചെത്തി തര്‍ക്കത്തിലേര്‍പ്പെട്ടത്‌. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കത്തികൊണ്ട്‌ ശങ്കരന്‍ ടൈല്‍സ്‌ പണിക്കാരനായ മകനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ അയല്‍വാസികളെത്തി മുരളീധരനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്‌ രാത്രി 10 മണിയോടെ ശങ്കരനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ ഇയാളെ 11 മണിയോടെ കാവിന്‍മൂല വില്ലേജ്‌ ഓഫീസിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചക്കരക്കല്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തി. മറ്റുമക്കള്‍: വിജയ, ജയ.

Ads by Google
Advertisement
Tuesday 07 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW