Sunday, August 25, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.30 AM

എരഞ്ഞോളി മൂസ മാപ്പിളപ്പാട്ട്‌ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു: മുഖ്യമന്ത്രി

കണ്ണൂര്‍: മാപ്പിളപ്പാട്ട്‌ ജനകീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗള്‍ഫ്‌ നാടുകളില്‍ അവതരിപ്പിച്ച സേ്‌റ്റജ്‌ പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യയ്‌ക്കു പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന്‌ സ്വപ്രയത്നം കൊണ്ട്‌ സംഗീത രംഗത്ത്‌ ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസ. സംഗീതലോകത്തേയ്‌ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട്‌ കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.

Ads by Google
Advertisement
Tuesday 07 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW