Sunday, August 25, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.30 AM

പെരിയ ഇരട്ടക്കൊല; അന്വേഷണം അവസാന ഘട്ടത്തില്‍ കുറ്റപത്രം ഉടന്‍

uploads/news/2019/05/306315/1.jpg

കണ്ണൂര്‍: പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ സി.പി.എം നേതാക്കളുടെ മൊഴിയെടുത്തു. ഉദുമ എംഎല്‍.എ.:കെ കുഞ്ഞിരാമന്റെയും മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്റെയും ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി പി പി മുസ്‌തഫ, ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്‌ഠന്‍ എന്നിവരുടെ മൊഴികളാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയത്‌. അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നേതാക്കളെ ചോദ്യം ചെയ്‌തത്‌. അതേ സമയം സംസ്‌ഥാന പൊലീസ്‌ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പറയുന്നു.യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത്‌ ലാലിനേയും കൊലപ്പെടുത്തിയവരെ രക്ഷപെടാന്‍ സഹായിച്ചത്‌ കെ.മണികണ്‌ഠനാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇത്‌ മണികണ്‌ഠന്‍ നിഷേധിച്ചെന്നാണ്‌ വിവരം. കഴിഞ്ഞ ദിവസം കാസര്‍കോട്‌ ക്രൈംബ്രാഞ്ച്‌ ക്യാംപില്‍വച്ചാണു പൊലീസ്‌ സംഘം നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്‌.കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു പെരിയയില്‍വച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്‌ലാല്‍ എന്നിവര്‍ വെട്ടേറ്റുമരിക്കുന്നത്‌. കേസില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കൊലപാതകം മുഖ്യപ്രതി പ്രാദേശിക നേതാവ്‌ പീതാംബരന്‍ സ്വന്തം നിലയില്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണെന്നാണു സര്‍ക്കാര്‍ നിലപാട്‌. പീതാംബരനു പുറമേ സജി സി. ജോര്‍ജ്‌, സുരേഷ്‌, അനില്‍കുമാര്‍, ജിജിന്‍, ശ്രീരാഗ്‌, അശ്വിന്‍, സുബീഷ്‌, മുരളി, രഞ്‌ജിത്‌, പ്രദീപന്‍ എന്നിവരാണ്‌ രണ്ടു മുതല്‍ 11 വരെ പ്രതികള്‍.
കൊലപ്പെട്ട ശരത്‌ ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ്‌ നേതൃത്വവും തുടക്കം തൊട്ടേ സിപിഎം ഉന്നതനേതാക്കള്‍ക്ക്‌ ഇരട്ടക്കൊലയില്‍ പങ്കുണ്ടെന്ന്‌ ആരോപിക്കുന്നുണ്ട്‌. പെരിയ ഇരട്ടക്കൊല നടക്കുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ശരത്‌ ലാലിന്‍റെ വീടിന്‌ അടുത്ത്‌ നടന്ന സി.പി.എം പൊതുയോഗത്തില്‍ വിപിപി മുസ്‌തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്‌ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍. നിലവിലെ അന്വേഷണത്തിലും കേസില്‍ സിപിഐ.എം നേതൃത്വത്തിന്‌ പങ്കില്ലെന്നാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. പീതാംബരനും അനുയായികളും ചേര്‍ന്നാണ്‌ കൊലപാതകം നടത്തിയത്‌. കൊലപാതകം ആസുത്രണം ചെയ്‌തത്‌ പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാലാണെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്നും പീതാംബരന്‍ ഭീഷണി മുഴക്കിയതായി ക്രൈംബ്രാഞ്ച്‌ പറയുന്നു. കേസില്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സി.പി.എം. സംഭവത്തെ തുടര്‍ന്ന്‌ പുറത്താക്കിയിരുന്നു.

Ads by Google
Advertisement
Tuesday 07 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW