Wednesday, August 21, 2019 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 01.59 AM

കൂത്തുപറമ്പിലെ ബാലന്‍ നമ്പ്യാര്‍ വധം: കൊച്ചി എ.ജി ഓഫീസില്‍ നിന്നും കേസ്‌ ഫയല്‍ അപ്രത്യക്ഷമായി

uploads/news/2019/05/305778/k1.jpg

തലശേരി: വീടാക്രമിച്ച്‌ എഴുപത്തിയെട്ടുകാരനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ ഫയല്‍ കൊച്ചിയിലെ അഡ്വക്കറ്റ്‌ ജനറല്‍ ഓഫീസില്‍ നിന്നും അപ്രത്യക്ഷമായി. ഫയല്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട്‌ ഡിസ്‌ട്രിക്‌ട് ഗവണ്‍മെന്റ്‌ പ്ലീഡര്‍ ബി.പി ശശീന്ദ്രന്‍ കണ്ണൂര്‍ ഐ.ജിക്ക്‌ കത്ത്‌ നല്‍കി. കൂത്തുപറമ്പ്‌ കുട്ടികുന്നിലെ തപസ്യയില്‍ ബാലന്‍ നമ്പ്യാര്‍ കൊല്ലപ്പെട്ട കേസിന്റെ ഫയലാണ്‌ ദുരുഹ സാഹചര്യത്തില്‍ എ.ജി ഓഫീസില്‍ നിന്നും അപ്രത്യക്ഷമായത്‌. ക്രൈംബ്രാഞ്ച്‌ അന്യാഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട ബാലന്‍ നമ്പ്യാരുടെ മകള്‍ വിനീത ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ്‌ ഫയല്‍ എ.ജി ഓഫീസിലേക്ക്‌ വിളിപ്പിച്ചത്‌. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹരജി ഹൈക്കോടതി തള്ളുകയും കേസ്‌ വിചാരണക്കായി സെഷന്‍സ്‌ കോടതിയുടെ പരിഗണനയില്‍ എത്തുകയും ചെയ്‌തു. ഈ സമയത്താണ്‌ ഫയല്‍ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്നാണ്‌ ഫയല്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട്‌ ഗവണ്‍മെന്റ്‌ പ്ലീഡര്‍ ഐ.ജിക്ക്‌ കത്ത്‌ നല്‍കിയത്‌. പതിനാല്‌ വര്‍ഷം മുമ്പ്‌ നടന്ന ഈ കേസില്‍ കഴിഞ്ഞ മാസം ഒന്നിനാണ്‌ പ്രതികള്‍ക്കെതിരെ 302 വകുപ്പ്‌ പ്രകാരം കോടതി കൊലക്കുറ്റം ചുമത്തിയത്‌. 302 വകുപ്പ്‌ ഒഴിവാക്കി കൊണ്ട്‌ ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച കുറ്റപത്രം ശ്രദ്ധയില്‍പെട്ട പ്രോസിക്യൂട്ടര്‍ 302 വകുപ്പ്‌ ചുമത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ്‌ 302 വകുപ്പ്‌ ചുമത്തി കൊണ്ട്‌ കോടതി ഉത്തരവിട്ടത്‌. 2005 ജനുവരി 27നാണ്‌ വീട്‌ അക്രമിക്കുകയും ബാലന്‍ നമ്പ്യാരെ അക്രമി സംഘം തലക്കടിച്ച്‌ വീഴ്‌ത്തുകയും ചെയ്‌തത്‌. വീടിന്‌ തീ ഇടുകയും സ്വര്‍ണ്ണവും പണവും കവരുയും ചെയ്‌തിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലന്‍ നമ്പ്യാര്‍ 2005 ഫെബ്രുവരി അഞ്ചിനാണ്‌ മരിച്ചത്‌. കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദന്‍ നമ്പ്യാര്‍(70), കോരപ്പറമ്പ്‌ ജെയിംസ്‌(42), മാനന്തേരിയിലെ പ്രദീഷ്‌(43), മാറോളി വീട്ടില്‍ സുഹാസ്‌(42), പുത്തന്‍പുരയില്‍ സുനില്‍കുമാര്‍(38), ശ്രീനിലയത്തില്‍ രൂപേഷ്‌(40), കല്ലുമ്മല്‍ ജയേഷ്‌(38), ഐശ്വര്യയില്‍ രതീശ്‌(40), കല്ല്യാര്‍ രതീശ്‌ കുമാര്‍(40), ചുണ്ടക്കാട്ട്‌ പറമ്പ്‌ സുരേഷ്‌ കുമാര്‍ എന്ന മണി(41), രാജ്‌ നിവാസില്‍ രാജീവന്‍(42), തൈക്കണ്ടി വിനീഷ്‌(41), ഉച്ചുമ്മല്‍ ഷനോബ്‌ എന്ന ഷനോജ്‌ (44) എന്നിവരാണ്‌ കേസിലെ പ്രതികള്‍.

Ads by Google
Advertisement
Saturday 04 May 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW