Thursday, August 22, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

കടലില്‍പോയ ബോട്ടുകള്‍ മീനുമായി തിരിച്ചെത്തി

uploads/news/2019/05/305257/1.jpg

ചാവക്കാട്‌: ഫോനി മുന്നറിയിപ്പ ്‌ അവഗണിച്ച്‌ കടലില്‍പോയ ബോട്ടുകള്‍ മീനുമായി തിരിച്ചെത്തി. ദിവസങ്ങളായി മത്സ്യ ബന്ധനം നടത്താന്‍ കടലില്‍ പോകാതിരുന്ന വഞ്ചികളും വള്ളങ്ങളും സുരക്ഷിതമായി കയറ്റിവച്ച്‌ ജോലി നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും പട്ടിണിയിലിരിക്കെ ഇന്നലെ തിരിച്ചെത്തിയ ബോട്ടുകളിലെ മീന്‍ കണ്ട്‌ ആശ്വാസനിശ്വാസമുതിര്‍ത്തു.
വലിയ ബോട്ടുകളില്‍ ചിലതാണ്‌ ഫാനി മുന്നറിയിപ്പ്‌ അവഗണിച്ച്‌ കടലില്‍പോയത്‌. പേരിനു മത്സ്യവുമായി മുനക്കക്കടവ്‌ ഹാര്‍ബറില്‍ എത്തിയപ്പോള്‍ ദിവസങ്ങളായി ഹാര്‍ബറില്‍ മീന്‍ കാണാത്തവര്‍ക്ക്‌ ബോട്ടുകളില്‍ അല്‍പ്പം മത്സ്യം കണ്ടപ്പോള്‍ സമാധാനമായി . രാത്രി കാറ്റുംമഴയും ഇല്ലെങ്കില്‍ ഇന്ന്‌ വഞ്ചികളും വള്ളങ്ങളും കൂടുതല്‍ ബോട്ടുകളും കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ്‌. കടലില്‍ മത്സ്യം കുറഞ്ഞ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മത്സ്യലഭ്യത കുറവാണ്‌. വീണ്ടും കടലില്‍ പോകാതിരുന്നാല്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ്‌ മത്സ്യത്തൊഴിലാളികളുടെ ചോദ്യം.

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW