Saturday, August 24, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

കുന്നംകുളത്ത്‌ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കുന്നംകുളം: നഗരസഭയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തന നടപടികള്‍ ആരംഭിച്ചു. കാലവര്‍ഷാരംഭത്തിന്‌ മുമ്പായി ശുചിത്വാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന്‌ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സംയുക്‌ത യോഗം ചേര്‍ന്നു.
യോഗത്തില്‍ വൈസ്‌ ചെയര്‍മാന്‍ പി.എം. സുരേഷ്‌, സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത ശശി, കെ.കെ. മുരളി, സുമ ഗംഗാധരന്‍, സെക്രട്ടറി കെ.കെ. മനോജ്‌, താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. മണികണ്‌ഠന്‍, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ കെ.എസ്‌. ലക്ഷ്‌മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഴക്കാലത്തിന്‌ മുമ്പായി നഗരസഭ പ്രദേശത്തെ കാനകള്‍ മണ്ണു കോരി വൃത്തിയാക്കുന്നതിന്‌ വാര്‍ഡ്‌തല ശുചിത്വാരോഗ്യ കമ്മിറ്റികള്‍ക്ക്‌ 15000 രൂപ വീതം നല്‍കുന്നതിനും ടൗണ്‍പ്രദേശത്തെ കാനകള്‍ ജെ.സി.ബി. ഉപയോഗിച്ച്‌ മണ്ണ്‌ കോരി വൃത്തിയാക്കുന്നതിനും തീരുമാനിച്ചു. നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും സംയുക്‌താഭിമുഖ്യത്തില്‍ നഗരപ്രദേശത്തെ മുഴുവന്‍ വീടുകളിലും ശുചിത്വ സന്ദേശം നല്‍കുന്നതിന്‌ വാര്‍ഡ്‌ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതാണ്‌.

കാലവര്‍ഷാരംഭത്തോടെ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. ഈ മാസം ആറിന്‌ രാവിലെ 11 ന്‌ നഗരസഭ ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നടത്തുവാനും തീരുമാനിച്ചു.

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW