Thursday, August 22, 2019 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

സ്‌കോള്‍ കേരള: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ടി.സി കൈപ്പറ്റണം

ഇരിങ്ങാലക്കുട: സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കന്‍ഡറി കോഴ്‌സ്, ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ 2017-19 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റാം. പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും, ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നിന്നുമാണ്‌ ടി.സി കൈപ്പറ്റേണ്ടത്‌. ഓപ്പണ്‍ റെഗുലര്‍ വിദ്യര്‍ഥികള്‍ക്കുള്ള കോണ്‍ടാക്‌ട് സര്‍ട്ടിഫിക്കറ്റ്‌ പഠനകേന്ദ്രങ്ങളില്‍ ലഭിക്കും.
വിദ്യാര്‍ഥികള്‍ സ്‌കോള്‍-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തണം.ഉപരിപഠനത്തിന്‌ അര്‍ഹതയോടെ എസ്‌.എസ്‌.എല്‍.സി /തുല്യയോഗ്യത നേടിയെങ്കിലും, റഗുലര്‍ ഹയര്‍ സെക്കണ്ടറി പഠനത്തിന്‌ അവസരം കിട്ടാതെ പോയ ആര്‍ക്കും ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ഓണ്‍ലൈനായി റജിസ്‌റ്റര്‍ ചെയ്‌ത്, പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ്‌ സ്‌കോള്‍ കേരള. സേ്‌റ്ററ്റ്‌ കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ്‌ ലൈഫ്‌ലോങ്‌ എജ്യുക്കേഷന്‍ കേരള എന്നാണ്‌ പേരിന്റെ പൂര്‍ണരൂപം.
കേരള സര്‍ക്കാരിന്റെ ഭാഗമായ സ്‌കോള്‍, പഴയ കേരള സേ്‌റ്ററ്റ്‌ കേരള സേ്‌റ്ററ്റ്‌ ഓപ്പണ്‍ സ്‌കൂള്‍ പുനഃസംഘടിപ്പിച്ചുണ്ടാക്കിയ സ്വയംഭരണ സ്‌ഥാപനമാണ്‌.

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW