Thursday, August 22, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.04 AM

കള്ളവോട്ട്‌: ലീഗ്‌ കേന്ദ്രങ്ങളിലെ ആരോപണത്തിനെതിരേയും അന്വേഷണം തുടങ്ങി

uploads/news/2019/05/305207/0.jpg

കണ്ണൂര്‍: കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ ലീഗ്‌ പ്രവര്‍ത്തകന്‍ കള്ളവോട്ട്‌ ചെയ്‌ത സംഭവത്തില്‍ കണ്ണൂര്‍ ,കാസര്‍ഗോഡ്‌ കളക്‌ടര്‍മാരോട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ റിപ്പോര്‍ട്ട്‌ തേടി. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കള്ളവോട്ട്‌ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്താന്‍ എല്ലാ ജില്ലാ കളക്‌ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നിര്‍ദേശം നല്‍കി.കണ്ണൂര്‍, കാസര്‍ഗോഡ്‌് ജില്ലകളിലെ മുസ്ലിംലീഗ്‌ കേന്ദ്രങ്ങളില്‍ യുഡിഎഫ്‌ വ്യാപകമായി കള്ളവോട്ട്‌ ചെയ്‌തതിന്റെ തെളിവുകള്‍ പുറത്ത്‌ വന്നിരുന്നു.മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാഅത്ത്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ ഒരാള്‍തന്നെ അഞ്ച്‌ വോട്ടുവരെ ചെയ്ുയന്നത്‌ ദൃശ്യങ്ങളിലുണ്ട്‌. ഉദുമ അസംബ്ലി മണ്ഡലത്തിലെ പള്ളിക്കര കല്ലിങ്കാല്‍ സൗത്ത്‌ എംയുപി സ്‌കൂള്‍ 126 --ാം ബൂത്തില്‍ ഗള്‍ഫിലുള്ളവരുടെ വോട്ടുകള്‍ ലീഗുകാര്‍ വ്യാപകമായി ചെയ്‌തത്‌ ചോദ്യംചെയ്‌ത പോളിങ്‌ ഉദ്യോഗസ്‌ഥരെയും എല്‍ഡിഎഫ്‌ ബൂത്ത്‌ ഏജന്റുമാരെയും ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. പള്ളിപ്പുഴയിലെ ആയിഷയുടെ വോട്ട്‌ ലീഗ്‌ പ്രവര്‍ത്തക ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കളളവോട്ടാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എല്‍.ഡി.എഫ്‌ ബൂത്ത്‌ ഏജന്റുമാര്‍ പ്രിസൈഡിങ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കി.

Ads by Google
Advertisement
Wednesday 01 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW