Thursday, August 22, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.08 AM

കള്ളവോട്ട്‌ വ്യാപകം തന്നെ; ജന വിധിയെ നിര്‍ണയിക്കുന്ന വിധത്തില്‍ നടന്നുവെന്ന്‌ വിലയിരുത്തല്‍ ദൃശ്യങ്ങളിലുള്ളവര്‍ക്ക്‌ നോട്ടീസ്‌ നല്‍കി

uploads/news/2019/04/304834/2.jpg

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട്‌ നടന്നെന്ന ആരോപണം ശക്‌തമാക്കി യുഡിഎഫ്‌ തെളിവായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജനവിധിയെ നിര്‍ണയിക്കുന്ന വിധത്തില്‍ വ്യാപകമായി കള്ളവോട്ട്‌ നടന്നതായാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനും ബോധ്യമായിരിക്കുന്നത്‌. അതേ സമയം അതു വ്യക്‌തമാക്കാതെ ആക്ഷേപമുയര്‍ന്ന ബൂത്തുകളിലെ കള്ളവോട്ടുകള്‍ മാത്രം ശരിവെച്ച്‌ നിയമ നടപടിയിലേക്ക്‌ നീങ്ങുകയാണ്‌ രെതരഞ്ഞെടുപ്പ്‌ കമ്മീഷന്‍. കൂടുതല്‍ ദൃശങ്ങള്‍ ഇന്നലെ പുറത്തു വന്നിട്ടുണ്ട്‌. കണ്ണൂര്‍ തളിപ്പറമ്പില്‍ പോളിങ്‌ ബൂത്തുകളില്‍ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം കള്ളവോട്ട്‌ ചെയ്‌തെന്ന ആരോപണവുമായി അതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ കോണ്‍ഗ്രസ്‌ പുറത്തു വിട്ടു. മാണിയൂര്‍ എല്‍.പി സ്‌കൂളിലെ 171-ാം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ്‌ പുറത്തു വന്നത്‌. യു.ഡി.എഫ്‌ ഏജന്റിനേയും ഉദ്യോഗസ്‌ഥരെയും ബഹളമുണ്ടാക്കി ഭയപ്പെടുത്തിയ ശേഷം സി.പി.എം കള്ളവോട്ട്‌ ചെയ്‌തുവെന്നാണ്‌ മാണിയൂര്‍ എല്‍.പി സ്‌കൂളിലെ 171-ാം നമ്പര്‍ ബൂത്തില്‍ നിന്ന്‌ ദൃശ്യങ്ങള്‍ സഹിതം ഉയര്‍ത്തിയ ആരോപണം. ബഹളത്തിനിടെ വോട്ടിംഗ്‌ യന്ത്രം താഴെ വീണു. വിപിന്‍കുമാറെന്ന പ്രവാസിയുടെ പേരില്‍ വോട്ട്‌ ചെയ്യാനെത്തിയ ആളെ യുഡിഎഫ്‌ പോളിങ്‌ ഏജന്റ്‌ എതിര്‍ത്തതും തുടര്‍ന്നുണ്ടായ ബഹളവുമാണ്‌ ദൃശ്യങ്ങളിലുള്ളത്‌. രേഖകള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ ഇയാള്‍ വോട്ട്‌ ചെയ്യാതെ മടങ്ങി. വോട്ട്‌ ചലഞ്ച്‌ ചെയ്‌തെങ്കിലും ഇത്‌ രേഖാമൂലം നല്‍കിയില്ലെന്നും പരാതിയുണ്ട്‌. ബഹളം വച്ചവരെ പോലീസ്‌ നിയന്തിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ബൂത്തിലുണ്ടായ ബഹളത്തിന്‌ ശേഷം യുഡിഎഫ്‌ പോളിങ്‌ ഏജന്റിനെ പിടിച്ചു പുറത്താക്കാന്‍ ശ്രമം നടന്നു. വിദേശത്തുള്ള വോട്ടര്‍മാരുടെയും ഇവരുടെ വോട്ട്‌ ചെയ്‌തവരുടെയും പട്ടിക സഹിതമാണ്‌ യു.ഡി.എഫിന്റെ പരാതി. 172-ാം ബൂത്തില്‍ 25 കള്ളവോട്ട്‌ ചെയ്‌ത ലിസ്‌റ്റും യുഡിഎഫ്‌ കൈമാറിയിട്ടുണ്ട്‌. അതേസമയം, 110 പോളിങ്‌ ബൂത്തുകളില്‍ റീപോളിങ്‌ വേണമെന്നാണ്‌ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. യുഡിഎഫ്‌ സ്‌ഥാനാര്‍ഥി രാജ്‌ മോഹന്‍ ഉണ്ണിത്താന്റെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഏജന്റ്‌ വഴിയാണ്‌ ജില്ലാ കലക്‌ടര്‍ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്‌. കണ്ണൂരില്‍ മൊത്തം 103 ബൂത്തുകളില്‍ വ്യാപക കള്ളവോട്ട്‌ നടന്നുവെന്നാണ്‌ യു.ഡി.എഫ്‌ ആരോപിക്കുന്നത്‌. താഴേത്തട്ടില്‍ നിന്ന്‌ ഒന്നിച്ച്‌ കണക്കെടുക്കുകയാണ്‌. ധര്‍മ്മടത്ത്‌ മുഖ്യമന്ത്രിയുടെ നാട്ടിലെ ബൂത്തിലടക്കം കള്ളവോട്ട്‌ നടന്നെന്നും ആരോപണമുണ്ട്‌. നടപടികളുണ്ടായില്ലെങ്കില്‍ തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കാനാണ്‌ യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ കള്ളവോട്ട്‌ സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ പ്രതികരിക്കാതയ്യാറായില്ല. പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിയതായി കലക്‌ടര്‍ വ്യക്‌തമാക്കി. കാസര്‍ഗോഡ്‌ കലക്‌ടറും പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. രണ്ടു റിപ്പോര്‍ട്ടും പരിശോധിച്ച്‌ തന്റെ നിഗമനങ്ങളും ശുപാര്‍ശയും ചേര്‍ത്താകും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ റിപ്പോര്‍ട്ട്‌ കൈമാറുക. കുറ്റം തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചുള്ള ശക്‌തമായ നടപടി ഉണ്ടാകുമെന്നാണ്‌ മീണയുടെ മുന്നറിയിപ്പ്‌. ആരോപണമുയര്‍ന്ന മണ്ഡലങ്ങളിലെ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന്‌ തെളിഞ്ഞാല്‍ റീ പോളിംഗ്‌ സാധ്യതയും തള്ളിക്കളയാനാകില്ല. കള്ളവോട്ട്‌ ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന്‌ ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ആരോപണം കടുപ്പിച്ച്‌ മുന്നോട്ട്‌ പോകുമ്പോള്‍ ഓപ്പണ്‍ വോട്ടാണെന്ന വിശദീകരണത്തിലൂടെയും യു.ഡി.എഫ്‌. ശക്‌തി കേന്ദ്രങ്ങളിലെ കള്ളവോട്ട്‌ ആരോപണത്തിലൂടെയും പ്രതിരോധിക്കാനുള്ള ശ്രമം സി.പി.എം. തുടരുകയാണ്‌. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ അടക്കം കള്ളവോട്ട്‌ നടന്നെന്ന്‌ വ്യക്‌തമാകുന്ന വെബ്‌കാം ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ഇടങ്ങളില്‍ യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍ പ്രചരണം ശക്‌തമാക്കുകയാണ്‌. ധര്‍മടം മണ്ഡലത്തിലെ 52, 53 നമ്പര്‍ ബൂത്തുകളില്‍ സി.പി. എം പ്രവര്‍ത്തകന്‍ കള്ളവോട്ട്‌ ചെയ്‌തുവെന്നു തെളിയിക്കുന്നയതാണ്‌ വെബ്‌കാസ്‌റ്റിങ്‌ ദൃശ്യം. സി.പി.ഐ നേതാവ്‌ പോളിങ്‌ ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വോട്ടാണ്‌ കള്ളവോട്ടായി ചെയ്‌തത്‌. യു.ഡി.എഫ്‌ ഏജന്റുമാര്‍ ഇത്‌ എതിര്‍ത്തെങ്കിലും കള്ളവോട്ട്‌ തടയാനായില്ല.കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 118-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്‌ത സി.പി.എം പ്രവര്‍ത്തകനെ യുഡിഎഫ്‌, എന്‍.ഡി.എ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്‌. പ്രിസൈഡിങ്‌ ഓഫിസര്‍ പരാതി നല്‍കാന്‍ തയാറാവാതിരുന്നതാണു കള്ളവോട്ടു ചെയ്‌ത ആളെ പൊലീസ്‌ വെറുതെ വിടാന്‍ കാരണമെന്ന്‌ യു.ഡി.എഫ്‌ കുറ്റപ്പെടുത്തുന്നു. അമേരിക്കയിലുള്ള മിഥുന്‍ ഗൗതം എന്ന വിദ്യാര്‍ഥിയുടെ വോട്ട്‌ തായ്യത്തെരു സ്വദേശി റംസീല്‍ ചെയ്‌തെന്നാണ്‌ ആക്ഷേപം. തടയാന്‍ യുഡിഎഫ്‌ പോളിങ്‌ ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ റംസീലിനു വോട്ട്‌ ചെയ്യാന്‍ സൗകര്യമൊരുക്കിയെന്നാണ്‌ കുറ്റപ്പെടുത്തല്‍. കള്ളവോട്ട്‌ ചെയ്‌ത് പുറത്തിറങ്ങിയ റംസീലിനെ യുഡിഎഫ്‌, എന്‍ഡിഎ പ്രവര്‍ത്തകര്‍ പിടികൂടിയപ്പോള്‍ സി.പി.എം നേതാക്കളെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചതായും പറയുന്നു, അതേ സമയം യു.ഡി.എഫ്‌. ശക്‌തി കേന്ദ്രങ്ങളിലെ വോട്ടിംഗ്‌ വിവരങ്ങള്‍ ശേഖരിച്ച്‌ കള്ളവോട്ട്‌ ആരോപണം ഉയര്‍ത്താനുള്ള നീക്കം സി.പി.എ,. കേന്ദ്രങ്ങളും ശക്‌തമാക്കിയിട്ടുണ്ട്‌. ല്‍ത്തരം പരാതികളുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു. കല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 69,70,71,72 ബൂത്ത്‌, മുട്ടം റഹ്‌മാനിയ മദ്രസ - 56, മുട്ടം മാപ്പിള യു.പി സ്‌കൂള്‍ 57, 58, പുതിയങ്ങാടി ജി.എം.യു.പി സ്‌കൂള്‍ 73,74,75 നമ്പര്‍ ബൂത്തുകളിലാണ്‌ വ്യാപകമായ കള്ളവോട്ടുകള്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ചെയ്‌തതെന്ന്‌ സി.പി.എം. ആരോപിക്കുന്നു. പുതിയങ്ങാടി ജമാ അത്ത്‌ ഹൈസ്‌കൂളില്‍ ബൂത്തുകള്‍ക്ക്‌ (ബൂത്ത്‌ 69, 70, 71,72) വോട്ടിംഗിന്റെ ഒരു ഘട്ടത്തിലും മതിയായ സംരക്ഷണം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്‌.പി ഉള്‍പ്പെടെയുള്ളവരോട്‌ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല. 72-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ കള്ളവോട്ടു തടഞ്ഞ എല്‍.ഡി.എഫ്‌ ബൂത്ത്‌ ഏജന്റ്‌ ഒ.കെ രതീഷിനെ മുന്‍ പഞ്ചായത്ത്‌ മെമ്പറും ലീഗ്‌ നേതാക്കളുമായ കായിക്കാരന്‍ സെയ്‌ദും ഫൈസലും മറ്റ്‌ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരും ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തുകയും ബൂത്തില്‍ നിന്ന്‌ ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്‌തു. എല്‍.ഡി.എഫ്‌ നേതാക്കളും പോലീസും ഇടപെട്ടതിനു ശേഷമാണ്‌ ഏജന്റുമാര്‍ക്ക്‌ തുടരാന്‍ കഴിഞ്ഞത്‌. ഇതിന്റെ വീഡിയോ ദൃശ്യം പോലീസ്‌ പകര്‍ത്തിയിട്ടുണ്ടെന്ന്‌ സി.പി.എം. പറയുന്നു. ഈ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കര്‍ശന നടപടി സ്വീകരിക്കണമെന്നും, അതോടൊപ്പം മേല്‍പ്പറഞ്ഞ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധനക്കായി നല്‍കണമെന്നും തിരഞ്ഞെടുപ്പ്‌ കമീഷന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
ഓരോ ജില്ലകളിലെയും പ്രത്യേക റിപ്പോര്‍ട്ടിനു പുറമേ കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലാ കലക്‌ടര്‍മാരുടെ സംയുക്‌ത റിപ്പോര്‍ട്ടും മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഉടന്‍ നല്‍കുമെന്ന്‌ കാസര്‍ഗോഡ്‌ കലക്‌ടര്‍ സജിത്ത്‌ ബാബു വ്യക്‌തമാക്കി. കള്ളവോട്ട്‌ നടന്നുവെന്ന്‌ പറയപ്പെടുന്ന ബൂത്തുകളിലുണ്ടായിരുന്ന പ്രിസൈഡിങ്‌ ഓഫീസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ വിശദാംശങ്ങള്‍ തേടിയതിന്‌ ശേഷമാണ്‌ ജില്ലാ കലക്‌ടര്‍മാര്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. കള്ളവോട്ട്‌ ആരോപണ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്‌തികളോട്‌ കലക്‌ടര്‍മാര്‍ മുമ്പാകെ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കുന്നതിനും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ ഹാജരാകാത്ത പക്ഷം അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. അടുത്ത ഘട്ട അന്വേഷണത്തില്‍ എത്രപേര്‍ കള്ളവോട്ട്‌ ചെയ്‌തുവെന്ന്‌ കണ്ടെത്തും; ഉദ്യോഗസ്‌ഥരുടെ പിന്തുണ ലഭിച്ചോ എന്നും പരിശോധിക്കും. ബൂത്തിനകത്ത്‌ ഉദ്യോഗസ്‌ഥരല്ലാതെ രാഷ്ര്‌ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ എത്തി വോട്ടര്‍മാരെ സ്വാധീനിച്ചോ, കള്ളവോട്ടിന്‌ അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയകാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്‌. ഏതായാലും പ്രാഥമിക വിലയിരുത്തല്‍ സി.പി.എമ്മിനെ വെട്ടിലാക്കുന്നതാണ്‌. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന്‌ അറിയിച്ച അറിയിച്ച കോണ്‍ഗ്രസ്‌ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്‌. ഉത്തര മലബാര്‍ മേഖലയില്‍ കള്ളവോട്ട്‌ തടയുന്നതിലും നിര്‍ഭയമായി വോട്ട്‌ ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിലും കമ്മീഷന്‌ വീഴ്‌ച സംഭവിച്ചു എന്നാണ്‌ കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ ആരോപണം. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നാണ്‌ മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ്‌ ജോലികള്‍ക്ക്‌ എന്‍ജിഒ യൂണിയനില്‍ പെട്ട ഉദ്യോഗസ്‌ഥന്മാരെ നിയോഗിച്ചു. ബൂത്ത്‌ പിടിക്കാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അത്‌ ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്‌. പോളിങ്‌ ഏജന്റുമാര്‍ കള്ളവോട്ടിനെ എതിര്‍ക്കാഞ്ഞതെന്തുകൊണ്ടെന്ന്‌ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസറുടെ ചേദ്യം കണ്ണൂരിനെ കുറിച്ച്‌ അറിയാത്തതുകൊണ്ടാണെന്ന്‌ സതീശന്‍ പാച്ചേനി പറയുന്നു.

Ads by Google
Advertisement
Tuesday 30 Apr 2019 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW