Sunday, August 25, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 02.21 AM

കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ രണ്ടു മാസത്തിനകം പരിഹാരമാകും: എം.ഡി. എം.പി. ദിനേശ്‌

കൊല്ലം: കെ.എസ്‌.ആര്‍.ടി.സിയില്‍ രണ്ട്‌ മാസത്തിനകം സര്‍വീസുകളെല്ലാം ക്രമീകരിക്കുമെന്നും അതുമൂലം ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും കെ.എസ്‌.ആര്‍.ടി.സി. എം.ഡി. എം.പി. ദിനേശ്‌ പറഞ്ഞു.
കെ.എസ്‌.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ആറാമത്‌ സ്‌നേഹസംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഥാപനം 3100 കോടി രൂപ കടത്തിലാണ്‌. പ്രതിദിനം ഒരു കോടിയോളം രൂപ പലിശ കൊടുത്തുവരുന്ന സ്‌ഥാപനമാണിത്‌. ജീവനക്കാരുടെ സഹകരണം കൊണ്ടു മാത്രമെ ഇതിനൊക്കെ പരിഹാരമാകൂ.
ദീര്‍ഘദൂര സര്‍വീസുകള്‍, അന്തര്‍ സംസ്‌ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ഇ.എം. ഷാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ കെ. കൃഷ്‌ണന്‍കുട്ടി നായര്‍, സി.കെ.സി. പ്രകാശ്‌, എ. താജുദീന്‍, ടി.സി. ഉണ്ണികൃഷ്‌ണന്‍, എ. അന്‍സാരി, കൊച്ചുകോശി, എം.എ. ഹക്കീം, വി. സദാശിവന്‍നായര്‍, സെക്രട്ടറി കെ.ജി. തുളസീധരന്‍, എം.എ. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്നു പിരിഞ്ഞ സ്‌റ്റീഫന്‍ ഏലിയാസ്‌, ചാലിപ്പറമ്പില്‍ രാഘവന്‍, വി. ഹനീഫ, കെ. മോഹനന്‍, പി. കാര്‍ത്തികേയന്‍, എ. ഷംസുദീന്‍, ജെ. ശശികുമാര്‍, അബ്‌ദുള്‍ സമദ്‌, യൂസഫ്‌ കുഞ്ഞ്‌, എ. മുഹമ്മദ്‌ കോയ, ബി. ഗോപാലകൃഷ്‌ണപിളള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മജീഷ്യന്‍ ടി. സദാശിവന്‍ അവതരിപ്പിച്ച മായാജാല പ്രകടനവും നടന്നു.

Ads by Google
Advertisement
Sunday 28 Apr 2019 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW