Thursday, August 22, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

വേനല്‍ ചൂടില്‍ വൈദ്യുതി മുടക്കം പതിവ്‌; ജനങ്ങള്‍ ദുരിതത്തില്‍

വൈപ്പിന്‍ : പകല്‍ പലയിടങ്ങളിലും മുന്നറിയിപ്പില്ലാതെയും മുന്നറിയിപ്പോടെയുള്ള വൈദ്യുതി കട്ട്‌. രാത്രി മഴക്കാര്‍ കണ്ടാലും കാറ്റടിച്ചാലും മൊത്തം കട്ട്‌.
ചെറായി വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള കുഴുപ്പിള്ളി മുതല്‍ മുനമ്പം വരെയുള്ള പ്രദേശങ്ങളിലെ പതിവ്‌ സ്‌ഥിതിയാണിത്‌. ഇതാകട്ടെ കൊടിയ വേനലില്‍ ജനങ്ങള്‍ക്ക്‌ വല്ലാത്ത ദുരിതമായി മാറിയിരിക്കുകയാണ്‌. കുട്ടികള്‍ക്കും , പ്രായമായവര്‍ക്കും കിടപ്പ്‌ രോഗികള്‍ക്കുമാണ്‌ കവൈദ്യുതി കട്ട്‌ കൊണ്ട്‌ ഏറെ ദുരിതം.
മാത്രമല്ല, മുനമ്പം മേഖലയില്‍ മത്സ്യബന്ധന വ്യവസായത്തെയും ഇത്‌ പ്രതികൂലമായി ബാധിക്കുന്നു.ഐസ്‌ ഫാക്‌ടറികള്‍ക്കാണ്‌ കൂടുതല്‍ പ്രതിസന്ധിയുായിരിക്കുന്നത്‌. അതേ പോലെ തന്നെ വ്യാപാര സ്‌ഥാപനങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്‌.
വൈദ്യുതിബോര്‍ഡ്‌ അധികൃതരോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്‌ഥമൂലം ഇവരാകട്ടെ തോന്നിയപോലെ കാര്യങ്ങള്‍ നീക്കുകയാണെന്നാണ്‌ ഈ മേഖലയിലെ ഉപയോക്‌താക്കളുടെ ആക്ഷേപം. ചെറായി- പള്ളിപ്പുറം -മുനമ്പം മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മാണം ആരംഭിച്ച 110 വൈദ്യുതി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണമാകട്ടെ പാതിവഴിയിലാണ്‌. ഈ സാഹചര്യത്തില്‍ പള്ളിപ്പുറം ജനകീയ വികസന സമിതി വൈദ്യുതി ബോര്‍ഡ്‌ ആഫീസിനു മുന്നില്‍ ധര്‍ണ നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ വി.എക്‌സ്. ബെനഡിക്‌ട് അറിയിച്ചു.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW