Wednesday, August 21, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.29 AM

തിരഞ്ഞെടുപ്പ്‌ കമ്മീഷനെതിരേ രോഷത്തോടെ മുഖ്യമന്ത്രി

uploads/news/2019/04/303594/k2.jpg

കണ്ണൂര്‍: ഈ തിരഞ്ഞെടുപ്പ്‌ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വര്‍ഗീയതയും വംശഹത്യയും നടത്തിയവര്‍ ഇവിടെയെത്തി റോഡ്‌ ഷോ നടത്തി വോട്ടര്‍മാരെ പാട്ടിലാക്കാമെന്ന്‌ കരുതരുത്‌. അത്‌ തകര്‍ന്നടിയുന്നത്‌ തിരഞ്ഞെടുപ്പില്‍ കാണാനാകും. രാജ്യത്ത്‌ ബി.ജെ.പിയെ നേരിടുന്നുവെന്ന്‌ പറഞ്ഞ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തിനാല്‍ വസ്‌തുതാ വിരുദ്ധ പ്രചാരണം നടത്തി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ട്‌ നേടാമെന്ന കണക്കുകൂട്ടുന്ന ഈ രണ്ട്‌ കൂട്ടരുടെയും മോഹം തകര്‍ന്നടിയും.
സംസ്‌ഥാനത്ത്‌ പ്രശംസനീയമായ വിജയം എല്‍.ഡി.എഫ്‌ നേടും. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കാര്യമായ അനഷ്‌ട സംഭവങ്ങള്‍ ഇല്ലാതെ കേരളം രാജ്യത്തിന്‌ മാതൃകയായി. വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു തകരാറില്ലെന്ന്‌ തിര. കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ്‌ യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലന്നും അദേഹം ആരോപിച്ചു. പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വോട്ടിങ്‌ യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായെന്ന്‌ പരാതിയുയര്‍ന്നിട്ടുണ്ട്‌. യന്ത്രങ്ങള്‍ക്ക്‌ ഒരു തരകാറുമില്ലെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇത്‌ ഗൗരവമായിട്ടെടുത്തില്ല. സംസ്‌ഥാനത്ത്‌ എല്‍.ഡി.എഫും യുഡിഎഫുമായാണ്‌ മത്സരമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി എല്ലായിടത്തും ബി.ജെ.പി മൂന്നാം സ്‌ഥാനത്താകുമെന്നും പറഞ്ഞു.

Ads by Google
Advertisement
Wednesday 24 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW