Thursday, August 22, 2019 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

പള്ളിക്കരയില്‍ കനത്ത മഴയില്‍ റോഡിലേക്ക്‌ മണ്ണുകുത്തിയൊഴുകി

uploads/news/2019/04/303583/e1.jpg

കിഴക്കമ്പലം: കനത്തമഴയില്‍ റോഡിലേക്ക്‌ മണ്ണുകുത്തിയൊഴുകിയത്‌ പള്ളിക്കരയില്‍ അപകട സാധ്യതയുണ്ടാക്കി. ചിത്രപ്പുഴ-പോഞ്ഞാശേരി റോഡില്‍ പള്ളിക്കര ഗവണ്‍മെന്റ്‌ ആശുപത്രിക്കു മുന്നിലാണ്‌ അപകടകെണിയൊരുങ്ങിയത്‌. കഴിഞ്ഞ ദിവസം രാത്രി പെയ്‌ത മഴയത്തു ഒഴുകിയെത്തിയ മണ്ണും ചെളിയുമാണ്‌ അപകട സാധ്യതയുണ്ടാക്കിയത്‌.

ഒടുവില്‍ യാത്രക്കാര്‍ക്കു അപകടമുണ്ടാകുന്ന രീതിയില്‍ റോഡില്‍ കെട്ടിക്കിടന്ന മണ്ണും ചെളിയും ഫയര്‍ ഫോഴ്‌സെത്തി നീക്കം ചെയ്‌തു.
റോഡ്‌ റീടാറിങ്‌ ചെയ്‌തപ്പോഴുണ്ടായ അപാകതയാണ്‌ ഇത്തരത്തില്‍ ഇവിടെ ചെളിയും മണ്ണും അടിഞ്ഞുകൂടുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ അമ്പലപ്പടിയിലും മോറക്കാല പള്ളിയുടെ താഴെ വളവിലും റോഡില്‍ മണ്ണ്‌ കുന്നുകൂടി കിടക്കുന്നുണ്ട്‌.
ഇവിടെയും റോഡിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ്‌ വില്ലനായിരിക്കുന്നത്‌. സാധാരണ റോഡിന്റെ മധ്യഭാഗം ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലാണ്‌ ടാറിങ്‌ നടത്താറുള്ളതെങ്കിലും ഈ ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങള്‍ ഉയര്‍ന്നും മധ്യഭാഗം താഴ്‌ന്നുമാണ്‌ ടാറിങ്‌ നടത്തിയിരിക്കുന്നത്‌.
അപകടസാധ്യതയും ഏറുകയാണ്‌. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുവര്‍ക്കു ഇതുവഴിയുള്ള യാത്ര അപകടകരമാകുകയാണ്‌.
അതിനാല്‍ എത്രയുംവേഗം റീടാറിങ്ങിലെ അപാകത പരിഹരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW