Monday, August 19, 2019 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

മാതൃക ബൂത്തുകളില്‍ സംഭാരവും കുടിവെള്ളവും

കോതമംഗലം: നല്ല ഒന്നാംതരം സംഭാരം. വോട്ട്‌ രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കുമ്പോഴോ വരുമ്പോഴോ എപ്പോള്‍ വേണമെങ്കിലും സംഭാരം റെഡി. വേണ്ടാത്തവര്‍ക്ക്‌ കമ്പനി കുപ്പിവെള്ളം.
ക്യൂവില്‍ നിന്ന്‌ മടുത്താല്‍ ഇരിക്കാന്‍ കസേര. സൗകര്യങ്ങളുടെ പെരുമഴയാണ്‌ മാതൃകാ ബൂത്തില്‍. കോതമംഗലത്തെ മാതൃക ബൂത്തായ അയ്യങ്കാവ്‌ ഗവ. സ്‌കൂളില്‍ ഇവയെല്ലാം തലേ ദിവസം തന്നെ ഒരുക്കിയിരുന്നു. സംഭാരവും വെള്ളവും ഇന്നലെയും എത്തിച്ചു. പോളിങ്‌ ഉദ്യോഗസ്‌ഥര്‍, പോളിങ്‌ ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും വോട്ടര്‍മാര്‍ക്കുമായി ഉച്ചയ്‌ക്ക് കഞ്ഞിയും കറിയും നല്‍കാനും ആലോചിച്ചിരുന്നതായി ഇവിടുത്തെ ബൂത്തികളിലൊന്നിലെ ബി.എല്‍.ഒ.യും സമഗ്രശിക്ഷാ അഭിയാന്‍ ഓഫീസറുമായ ഡാമി പോള്‍ പറഞ്ഞു. സ്‌കൂളിലെ തന്നെ മറ്റൊരു ബൂത്തിലെ ബി.എല്‍.ഒ.യും വനം ഉദ്യോഗസ്‌ഥനുമായ ജയകുമാറും ഇക്കാര്യത്തെ പിന്തുണച്ചു. ഡാമി പോളിന്റെ ബൂത്തില്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇവിടെ ആര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരുന്നില്ല. വോട്ടര്‍മാരുടെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അനുമതിയോടെ നടപ്പാക്കിയ ഇത്‌ വോട്ടിങ്‌ സുഗമമാക്കിയതായി വോട്ടര്‍മാര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW