Friday, August 23, 2019 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

ആത്മവിശ്വാസത്തോടെ ഹൈബി ഈഡന്‍

കൊച്ചി: അവസാനവട്ട വിലയിരുത്തലില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫിന്‌ അനുകൂല സാഹചര്യമാണുള്ളതെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ. വലിയൊരു ആത്മവിശ്വാസത്തോടെയാണ്‌ ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്‌ നേരിടുന്നത്‌.
തിളക്കമാര്‍ന്ന വിജയം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ യു.ഡി.എഫിന്‌ അനുകൂലമായ സാഹചര്യമുണ്ടാക്കും. എറണാകുളം അടക്കം എല്ലാ മണ്ഡലത്തിലും യു.ഡി.എഫ്‌ വിജയിക്കും.
പോളിങ്‌ സ്‌റ്റേഷനുകളില്‍ അടിസ്‌ഥാന സൗകര്യങ്ങളില്ലാത്തത്‌ പോളിങ്ങ്‌ ശതമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ആശങ്കയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
കനത്ത ചൂടിലും വോട്ട്‌ ചെയ്യാനെത്തിയ സമ്മതിദായകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കണമെന്ന്‌ അദ്ദേഹം തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരോട്‌ അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരേ പ്രതികരിക്കാനുള്ള സമയമാണിതെന്നും എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ ഡീസല്‍ വില വര്‍ധന എന്നിവയ്‌ക്കിടയായ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേയുള്ള വിലയിരുത്തലായി തിരഞ്ഞെടുപ്പ്‌ മാറും. മോഡിക്കെതിരേയും വര്‍ഗീയതയ്‌ക്കെതിരേയും മെയ്‌ 23ന്‌ വിധിയെഴുത്തുണ്ടാവുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW