Thursday, August 22, 2019 Last Updated 31 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.09 AM

സൂര്യനെല്ലിയിലെ കൈയേറ്റം കുടിലുകള്‍ പൊളിക്കാന്‍ കഴിയാതെ റവന്യൂ ഉദ്യോഗസ്‌ഥര്‍ മടങ്ങി

uploads/news/2019/04/303278/4.jpg

രാജകുമാരി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ റവന്യൂ ഭൂമി കൈയേറി പടുത വലിച്ചുകെട്ടി കുടിലുകള്‍ നിര്‍മിച്ചു. സൂര്യനെല്ലി ടൗണിന്‌ സമീപം ബി.എല്‍ റാവ്‌ റൂട്ടില്‍ മെയിന്‍ റോഡിനോട്‌ ചേര്‍ന്നുള്ള മൂന്നേക്കറോളം സ്‌ഥലമാണ്‌ കഴിഞ്ഞദിവസം കൈയേറിയത്‌.
പ്രദേശത്തെ വിവിധ ഏലത്തോട്ടങ്ങളിലും, തേയില്‍ത്തോട്ടങ്ങളിലും ജോലി ചെയ്യുന്നവരും, പെന്‍ഷന്‍ പറ്റി പിരിഞ്ഞവരും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ ഭൂമിയില്‍ പ്രവേശിക്കുകയായിരുന്നു. ലയങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവരില്‍ പലര്‍ക്കും നിലവില്‍ അവിടങ്ങളില്‍ തുടരാനാകാത്ത സാഹചര്യമുണ്ട്‌. സെന്റിന്‌ ലക്ഷങ്ങള്‍ വിലവരുന്ന വിനോദ സഞ്ചാര മേഖല ആയതിനാല്‍ ദരിദ്രരായ ഇവര്‍ക്ക്‌ ഭൂമി വില നല്‍കി വാങ്ങാനുള്ള ശേഷിയില്ലെന്നാണ്‌ അവകാശവാദം.
സര്‍വേ 341 ല്‍ പെട്ട യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍ വളര്‍ന്ന്‌ നില്‍ക്കുന്ന ഭൂമിയിലെ അടിക്കാട്‌ വെട്ടിത്തെളിച്ചിരിക്കുകയാണ്‌. ഓരോ കുടുംബവും മൂന്ന്‌ സെന്റ്‌ വീതമാണ്‌ വളഞ്ഞു വച്ചിരിക്കുന്നത്‌.
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ റവന്യൂ ഭൂമി കൈയേറി കുടില്‍കെട്ടി സമരം നടത്തുന്ന ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ തങ്ങള്‍ക്ക്‌ മൂന്ന്‌ സെന്റ്‌ സ്‌ഥലമെങ്കിലും പതിച്ച്‌ നല്‍കാതെ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌.
കൊച്ചുകുട്ടികളുമായി സ്‌ത്രീകളടക്കമാണ്‌ കുടില്‍കെട്ടി സമരം നടത്തുന്നത്‌. രാത്രിയിലടക്കം പിരിഞ്ഞ്‌ പോകാതെയാണ്‌ സമരം തുടരുന്നത്‌.
തൊഴിലാളികള്‍ പിരിഞ്ഞ്‌ പോകുന്നില്ലെന്ന നിലപാടെടുത്തതോടെ ഉന്നത റവന്യൂ ഉദ്യോഗസ്‌ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ തഹസില്‍ദാര്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയെത്തി കെട്ടിയ കുടിലുകള്‍ പൊളിക്കുന്നതിന്‌ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്‌ റവന്യൂ സംഘം മടങ്ങുകയായിരുന്നു.
നാല്‌ തലമുറയായി തോട്ടം തൊഴിലാളികളായി ജീവിക്കുന്ന തങ്ങള്‍ക്ക്‌ പോകാന്‍ ഇടമില്ലെന്നും അതുകൊണ്ട്‌ തന്നെ സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ ഭൂമി നല്‍കണമെന്നും ഭൂമി ലഭിക്കുന്നത്‌ വരെ സമരം തുടരുമെന്നും തൊഴിലാളികള്‍ പറയുന്നു. ബന്ധപ്പെട്ട അധികൃതര്‍ നേരിട്ടെത്തി തങ്ങള്‍ക്ക്‌ വീട്‌ വയ്‌ക്കുന്നതിന്‌ സ്‌ഥലം നല്‍കുമെന്ന ഉറപ്പ്‌ തരുന്നത്‌ വരെ സമരത്തില്‍ നിന്നും പിന്നോട്ട്‌ പോകില്ലെന്ന ഉറച്ച നിലപാടിലാണ്‌ തൊഴിലാളികള്‍.
ദില്ലി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനി മുന്‍പ്‌ ഈ സ്‌ഥലം കൈവശപ്പെടുത്തി പട്ടയം തരപ്പെടുത്തിയിരുന്നു. 2010ല്‍ റവന്യൂ വകുപ്പ്‌ പട്ടയം റദ്ദ്‌ ചെയ്‌ത്‌ ഭൂമി തിരിച്ചുപിടിച്ചു. പാഴായിക്കിടന്ന സ്‌ഥലത്ത്‌ പണ്ട്‌ നട്ട യൂക്കാലിപ്‌റ്റസ്‌ മരങ്ങളും, കാട്ടുപടര്‍പ്പുകളുമാണ്‌ ഉള്ളത്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW