Saturday, August 24, 2019 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

വിളകള്‍ നാമാവശേഷമാക്കി മഴ

കട്ടപ്പന: പൊരിവെയിലിലും സംരക്ഷിച്ചു പോന്ന കൃഷിയിടങ്ങളെ നാമാവശേഷമാക്കി വേനല്‍മഴ. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ഏക്കറുകണക്കിനു കൃഷിയിടങ്ങളാണ്‌ നശിച്ചത്‌.
മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റും കാര്‍ഷിക വിളകളെ നാമാവശേഷമാക്കി. ഏലം, വാഴ, കാപ്പി കൃഷികളെയാണ്‌ വേനല്‍മഴ സാരമായി ബാധിച്ചത്‌. കഴിഞ്ഞ മൂന്നു ദിവസമായി ഹൈറേഞ്ചിലെ ഒറ്റപ്പെട്ട മേഖലകളില്‍ മഴ തകര്‍ത്തു പെയ്യുകയാണ്‌. ഞായറാഴ്‌ച്ച മഴയ്‌ക്ക്‌ നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ ചിലയിടങ്ങളില്‍ മഴയുണ്ടായി.
മൂന്നു മാസമായി തുടരുന്ന കനത്ത വെയിലില്‍ െൈഹറേഞ്ചിലെ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിയിരുന്നു. സമീപ വര്‍ഷങ്ങളിലെ ശക്‌തമായ വെയിലാണ്‌ ഈ വര്‍ഷം നേരിടേണ്ടി വന്നത്‌.
കിണറുകളും കുഴല്‍കിണറുകളും വരെ വറ്റിയതിനെ തുടര്‍ന്ന്‌ നിരവധി പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി.അതേസമയം വാഹനങ്ങളിലും മറ്റും വലിയ വില കൊടുത്ത്‌ വെള്ളമെത്തിച്ചാണ്‌ പലരും കൃഷിടങ്ങള്‍ സംരക്ഷിച്ചു പോന്നത്‌.
വേനല്‍ മഴയെത്തുമെന്ന പ്രതീക്ഷയില്‍ കൃഷിയിടങ്ങളില്‍ മഴക്കുഴി കുത്തി കാത്തിരുന്ന കര്‍ഷകര്‍ക്ക്‌ പക്ഷേ തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസമെത്തിയ കനത്ത മഴ.പൊടുന്നനെയെത്തിയ മഴയില്‍ പലയിടത്തും കൃഷി നാശമുണ്ടായി.
ഏലം കൃഷിയെയാണ്‌ മഴ അധികമായി ബാധിച്ചത്‌. ഉണങ്ങാന്‍ തുടങ്ങി നിന്ന ഏലച്ചെടികള്‍ മഴയില്‍ നിലം പതിച്ചു. കുത്തിയൊലിച്ചെത്തിയ നീരൊഴുക്കില്‍ നാമ്പുകളും അടര്‍ന്നു പോയി.
പൂത്തു നിന്ന കാപ്പി കൃഷിക്കും മഴ തിരിച്ചടിയായി. പൂക്കള്‍ കൊഴിഞ്ഞു പോയതോടെ വലിയ നഷ്‌ടമാണ്‌ കാപ്പി കര്‍ഷകര്‍ നേരിടേണ്ടി വന്നത്‌. മഴയില്‍ പലയിടത്തെയും വാഴ കൃഷി നാമാവശേഷമായി. ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളിലാണ്‌ വാഴകൃഷി ഏറെയും നശിച്ചത്‌. വിളവെത്തിയ കുലയോടെയാണ്‌ വാഴകള്‍ ഏറെയും നിലം പൊത്തിയത്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW