Thursday, August 22, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

പോളിങ്‌ സാമഗ്രികളുടെ വിതരണം ഇന്ന്‌

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന പോളിങ്‌ സാമഗ്രികളുടെ വിതരണം ഇന്നു നടക്കും.
ഉപവരണാധികാരികളുടെ മേല്‍നോട്ടത്തില്‍ മണ്ഡലാടിസ്‌ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതലാണ്‌ വിതരണം.
വി.വി. പാറ്റ്‌, ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്‌ എന്നിവ ഉള്‍പ്പെടുന്ന 1947 എണ്ണമാണ്‌ എല്ലായിടത്തുമായി ഉപയോഗിക്കുന്നത്‌. കരുനാഗപ്പള്ളി- കരുനാഗപ്പള്ളി സര്‍ക്കാര്‍ യു.പി സ്‌കൂള്‍, ചവറ- കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളജ്‌ ഓഫ്‌ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌, കുന്നത്തൂര്‍- ശാസ്‌താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളുടേത്‌ കിഴക്കേക്കര സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനാപുരം- പത്തനാപുരം സെന്റ്‌ സ്‌റ്റീഫന്‍സ്‌ സ്‌കൂള്‍, പുനലൂര്‍- പുനലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളുടേത്‌- കൊല്ലം ഗവണ്‍മെന്റ്‌ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം- കൊല്ലം സെന്റ്‌ അലോഷ്യസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.
പോളിങ്‌ സാമഗ്രികളുടെ വിതരണത്തിനുശേഷം പോളിങ്‌ ഉദ്യോഗസ്‌ഥരെ റൂട്ട്‌ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാകും ഇലക്ഷന്‍ വിഭാഗത്തിന്റെ പ്രത്യേക വാഹനത്തില്‍ അതതു പോളിങ്‌ സ്‌റ്റേഷനുകളില്‍ എത്തിക്കുക.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW