Thursday, August 22, 2019 Last Updated 52 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്ക്‌

uploads/news/2019/04/303138/2.jpg

വാഴക്കുളം: തൊടുപുഴ മുവാറ്റുപുഴ റൂട്ടില്‍ ആവോലി കണ്ണമ്പുഴ പാലത്തിന്‌ സമീപം മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്ക്‌. ഈസ്‌റ്റര്‍ ദിനത്തില്‍ വൈകുന്നേരം നാലുമണിയോടെ മുവാറ്റുപുഴ ഭാഗത്ത്‌ നിന്ന്‌ വരികയായിരുന്ന നിസാന്‍ കാറിന്റെ പിന്‍ടയര്‍ ഊരിത്തെറിച്ച്‌ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്‌ എതിര്‍ദിശയില്‍ നിന്ന്‌ വരികയായിരുന്ന ഓട്ടോറിക്ഷയിലും തുടര്‍ന്ന്‌ ഹോണ്ടാ സിറ്റി കാറിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയില്‍ നിന്ന്‌ വരികയായിരുന്ന ഇരുവാഹനങ്ങളും റോഡിന്‌ ചേര്‍ന്നുള്ള വീടിന്‌ സമീപത്തേക്ക്‌ ഇടിച്ചു കയറി.
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന പെരുമ്പാവൂര്‍ പുത്തന്‍വീട്ടില്‍ കാസിം (70), ഷാനവാസ്‌ (24), സുഹൈല്‍ (3), സബിയ എന്നിവരെ കോലഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ കാസിമിന്റെയും സബിയയുടെയും പരുക്ക്‌ സാരമാണ്‌. സാരമല്ലാത്ത പരുക്കുകളോടെ കാറുകളില്‍ ഉണ്ടായിരുന്ന ചിലരെയും മുവാറ്റുപുഴയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW