Thursday, August 22, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

ആവേശം ആകാശത്തോളം; പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു

മൂവാറ്റുപുഴ: വീറും വാശിയും നിറഞ്ഞ തെരഞ്ഞെപ്പ്‌ പരസ്യ പ്രചരണത്തിന്‌ ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന്‌ നിശബ്‌ദ പ്രചാരണത്തിന്റെ ദിവസമാണ്‌്. പോളിങ്‌ സാമഗ്രികളുടെ വിതരണവും ഇന്ന്‌ നടക്കും.
മൂവാറ്റുപുഴ നഗരത്തെ പൂരക്കളമാക്കുന്ന വിധത്തിലായിരുന്നു ഇന്നലത്തെ കലാശക്കൊട്ട്‌. മൂന്ന്‌ മുന്നണികളും നഗരത്തില്‍ നിശ്‌ചയിക്കപ്പെട്ട സ്‌ഥലത്ത്‌ തടിച്ചുകൂടി ആവേശത്തിമര്‍പ്പിലാടി. എന്‍.ഡി.എ. മുന്നണിക്ക്‌ വെള്ളൂര്‍ക്കുന്നത്തും എല്‍.ഡി.എഫിന്‌ കച്ചേരിത്താഴത്തും യു.ഡി.എഫിന്‌ പി.ഒ. ജങ്‌ഷനിലുമാണ്‌ അനുവദിച്ചിരുന്നത്‌. മൂന്നര മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രചാരണവാഹനങ്ങളും മറ്റുമായി പ്രവര്‍ത്തകര്‍ നഗരത്തിലേക്ക്‌ ഒഴുകി. അഞ്ചുമണിയോടെ നഗരം ഗതാഗതക്കുരുക്കിലായി. പോലീസിന്റെ ഇടപെടലിലൂടെ ഒരു ഭാഗത്തുകൂടെ വാഹനം കടത്തി വിടാനായത്‌ ആശ്വാസമായി. ആറ്‌ മാണിക്കാണ്‌ ശബ്‌ദ പ്രചരണം അവസാനിച്ചത്‌.
മുന്നണി നേതാക്കളും അതതു കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ആവേശം അതിരുകടക്കാതെ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞതോടെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ 17 -ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മൂവാറ്റുപുഴയില്‍ അവസാനിക്കുകയായിരുന്നു.

കോതമംഗലം: നഗരത്തെ മണിക്കൂറുകളോളം ശബ്‌ദഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ നിര്‍ത്തി കൊട്ടിക്കലാശം അരങ്ങുതകര്‍ത്തു.
സമാപനപരിപാടികള്‍ സമാധാനപൂര്‍ണമായിരിയ്‌ക്കുവാന്‍ മുന്നണികള്‍ക്ക്‌ പോലീസ്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കുറച്ചുനേരത്തേക്കെങ്കിലും പലരും ഇവ മറന്നു.നഗരത്തിലേക്കെത്തുന്ന മൂന്ന്‌ പ്രധാന റോഡുകള്‍ മൂന്ന്‌ മുന്നണികള്‍ക്ക്‌ സമാപനആഘോഷങ്ങള്‍ക്കായി പോലീസ്‌ വിട്ടുനല്‍കിയിരുന്നെങ്കിലും അവസാനം എല്ലാം കൈവിട്ട സ്‌ഥിതിയായി.
ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ അനൗണ്‍സ്‌മെന്റ്‌ വാഹനങ്ങള്‍ നഗരത്തിലേക്കെത്തി തുടങ്ങി.അവകാശവാദങ്ങളുടെ കണക്ക്‌ മുഴങ്ങിയ ആദ്യ ഉച്ചഭാഷിണി പ്രഭാഷണങ്ങള്‍ക്ക്‌ ശേഷം റെക്കോഡ്‌ ചെയ്യപ്പെട്ടതൊക്കെ മാറ്റി വച്ച്‌ പ്രഫഷണല്‍ അനൗണ്‍സര്‍മാരും പരിചയമില്ലാത്തവരുമൊക്കെ മൈക്രോഫോണ്‍ കൈയിലെടുത്തതോടെ കൂവലും കൂക്കുവിളിയുമായി കലാശത്തിന്‌ കൊടി ഉയര്‍ന്നു.അഞ്ചുമണിയോടെ രംഗം കൊഴുത്തു.ഹൈറേഞ്ച്‌ ജങ്‌ഷന്‍ മുതല്‍ കുരൂര്‍ പാലം വരെയായിരുന്നു യു.ഡി.എഫിന്‌ അനുവദിച്ചത്‌.
അവിടെനിന്നും മൂവാറ്റുപുഴ റോഡ്‌ വരെ എല്‍.ഡി.എഫിനും.ആലുവ റോഡാണ്‌ എന്‍.ഡി.എയ്‌ക്ക് നല്‍കിയത്‌.എന്നാല്‍ മൂന്നു റോഡുകളുടെയും സംഗമമായ പോസ്‌റ്റ് ഓഫീസ്‌ ജങ്‌ഷനിലേക്ക്‌ എത്താനുള്ള എല്ലാവരുടെയും ശ്രമം പോലീസിന്‌ പണിയായി.
ഒടുവില്‍ സമാപന സമയമായ 6 വരെ പിടിച്ചു നില്‍ക്കാന്‍ എല്ലാവര്‍ക്കും പണിപ്പെടേണ്ടിവന്നു.സി.ഐ.ടി.ഡി.സുനില്‍കുമാര്‍,എസ്‌.ഐ.രജന്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസും എക്‌സൈസ്‌,ഫോറസ്‌റ്റ് ഗാര്‍ഡുമാരും ക്രമസമാധാന പാലനത്തിനായി രംഗത്തുണ്ടായിരുന്നു.
കെ.പി.ബാബു,പി.പി.ഉതുപ്പാന്‍,എ.ജി.ജോര്‍ജ്‌,ഷെമീര്‍ പനയ്‌ക്കല്‍,ഷിബു തെക്കുംപുറം,എ.ടി.പൗലോസ്‌,പി.എം.മൈതീന്‍,ഇബ്രാഹിം കവല,മാത്യു ജോസഫ്‌ തുടങ്ങിയവര്‍ യു.ഡി.എഫ്‌. പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ആര്‍. അനില്‍കുമാര്‍,അസീസ്‌ റാവുത്തര്‍,ഇ.കെ.ശിവന്‍,സി.എസ്‌.നാരായണന്‍നായര്‍,മനോജ്‌ ഗോപി,ബാബു പോള്‍ തുടങ്ങിയവര്‍ എല്‍.ഡി.എഫ്‌.സമാപന ആഘോഷത്തിന്‌ നേതൃത്വം നല്‍കി.
പി.പി.സജീവ്‌, ഇ.ടി.നടരാജന്‍, പി.എ.സോമന്‍, ജയകുമാര്‍ വെട്ടിക്കാടന്‍,ജിജി ജോസഫ്‌, എം.ബി.തിലകന്‍, പി.കെ.സുഭാഷ്‌, പി.കെ.ബാബു., പി.ആര്‍ ഉണ്ണികൃഷ്‌ണന്‍, പ്രിയ സന്തോഷ്‌, കെ.ആര്‍.രഞ്‌ജിത്‌, മനോജ്‌ കാനാട്ട്‌ സന്തോഷ്‌ പത്മനാഭന്‍ ,പി ജി ശശി, കെ. കെ.രവീ ന്ദ്രന്‍, പ്രവീണ വിനോദ്‌ ,ഇന്ദിര വിജയകുമാര്‍എന്നിവര്‍ എന്‍.ഡി.എ.സമാപനത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW