Thursday, August 15, 2019 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

കോട്ടയത്തു വോട്ട്‌ തേടി തോമസ്‌ ചാഴികാടന്‍

uploads/news/2019/04/303004/k1.jpg

കോട്ടയം: വാഹന പര്യടനത്തിന്റെ അവസാന ദിവസം കോട്ടയം നിയോജക മണ്ഡലത്തില്‍ വോട്ട്‌ തേടി, യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി തോമസ്‌ ചാഴികാടന്‍.കോട്ടയം ഈസ്‌റ്റ്‌ മണ്ഡലത്തിലും, വിജയപുരം മണ്ഡലത്തിലുമായി നൂറിലേറെ കേന്ദ്രങ്ങളില്‍ സ്‌ഥാനാര്‍ത്ഥിയ്‌ക്ക്‌ സ്വീകരണം ഒരുക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ആദ്യാവസാനം സ്‌ഥാനാര്‍ഥിയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്നു. വിജയപുരം മണ്ഡലത്തില്‍ നിന്നും ആരംഭിച്ച പര്യടനം, കളത്തിപ്പടി, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ പര്യടനം നടത്തി കോട്ടയം മണ്ഡലത്തിലേയ്‌ക്കു പ്രവേശിച്ചു. കോട്ടയം ഈസ്‌റ്റ്‌ മണ്ഡലം പരിധിയില്‍ എത്തിയ സ്‌ഥാനാര്‍ഥി തോമസ്‌ ചാഴികാടനെ, മുള്ളങ്കുഴി പള്ളിപ്പറമ്പില്‍ ആരതി ഉഴിഞ്ഞാണു വീട്ടമ്മമാര്‍ സ്വീകരിച്ചത്‌. ആര്‍പ്പൂക്കര, കരൂര്‍, രാമപുരം മണ്ഡലങ്ങളിലും ഇന്നലെ സ്‌ഥാനാര്‍ഥി എത്തിയിരുന്നു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW