Friday, August 23, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

നിര്‍മാണ അവശിഷ്‌ടങ്ങള്‍ റോഡില്‍ തള്ളി

ശാസ്‌താംകോട്ട: ഭരണിക്കാവ്‌ റോഡ്‌ നിര്‍മാണത്തിന്റെ ഭാഗമായുള്ള അവശിഷ്‌ടങ്ങള്‍ റോഡരികില്‍ തള്ളിയതു പ്രതിഷേധത്തിനു കാരണമായി. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ ലോഡ്‌ കണക്കിന്‌ നിര്‍മാണാവശിഷ്‌ടങ്ങള്‍ ശാസ്‌താംകോട്ട-ആഞ്ഞിലിമൂട്‌ റോഡിന്റെ വശങ്ങളില്‍ തള്ളിയത്‌.
നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അപകടകരമായ രീതിയിലും ഈ പ്രദേശത്തുള്ള വീടുകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന വിധത്തിലുമാണ്‌ ഇത്‌ നിക്ഷേപിച്ചത്‌.
റോഡ്‌ നവീകരണം വന്നപ്പോള്‍ ശാസ്‌താംകോട്ട ജങ്‌ഷനില്‍ പുറംപോക്ക്‌ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തി ഈ ഭാഗത്ത്‌ റോഡിന്റെ വീതി കൂട്ടി കോണ്‍ക്രീറ്റ്‌ ഓട നിര്‍മിക്കേണ്ടി വന്നു. ഇതിനുവേണ്ടി മുമ്പ്‌ പാറ ഉപയോഗിച്ച്‌ കെട്ടിയ ഓട ഇളക്കി ഇതിന്‌ സമീപമുള്ള ശാസ്‌താംകേട്ട കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ ഇട്ടിരിക്കുകയായിരുന്നു. ഇത്‌ ഇവിടെ നിന്നു മാറ്റാന്‍ റവന്യൂ, പഞ്ചായത്ത്‌ അധികൃതര്‍ കരാറുകാരനു നിര്‍ദേശം നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ കരാറുകാരന്‍ കഴിഞ്ഞ ദിവസം റോഡരുകില്‍ തള്ളിയത്‌. ഇന്നലെ രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തു വരികയും കൊണ്ടുവന്നു തള്ളിയ നിര്‍മാണ അവശിഷ്‌ടങ്ങള്‍ കുറെയൊക്കെ അവിടെ നിന്നു വാരി മാറ്റിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW