Wednesday, August 21, 2019 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.02 AM

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എം.കെ. രാഘവനെതിര്‌; ഒളികാമറാ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പോലീസ്‌

കണ്ണൂര്‍:കോഴിക്കോട്‌ ലോക്‌സഥാ മണ്ഡലം യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും സിറ്റിംഗ്‌ എം.പി.യുമായ എം കെ രാഘവന്‍ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട ഒളികാമറാ വിവാദത്തില്‍ കേസ്‌ എടുത്ത്‌ അന്വേഷണം നടത്തണമെന്ന്‌ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ . ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഡി.ജി.പി ക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനില്‍ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വരും ദിവസങ്ങളില്‍ തുടര്‍ നടപടിയുണ്ടാകും. കണ്ണൂര്‍ റേഞ്ച്‌ ഐ ജി. അജിത്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട്‌ എ.സി.പി വാഹിദിന്റെ നേതൃത്വത്തിലാണ്‌ പ്രാഥമിക അന്വേഷണം നടന്നത്‌. വിവാദത്തെ തുടര്‍ന്ന്‌ എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയതിന്‌ പിന്നാലെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.ഒളിക്യാമറാ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ക്ക്‌ ഒപ്പമുള്ള ശബ്‌ദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശാസ്‌ത്രീയ പരിശോധന ആവശ്യമാണ്‌. അത്‌ കൊണ്ട്‌ എം കെ രാഘവനെതിരേ കേസെടുത്ത്‌ അന്വേഷിക്കണമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം. ശബ്‌ദം എഡിറ്റ്‌ ചെയ്‌തതാണോ എന്നതടക്കമുള്ള കാര്യങ്ങളിലാണ്‌ വിശദ പരിശോധന വേണ്ടത്‌.
ടി വി 9 ഭാരത്‌ വര്‍ഷ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു രാഘവന്റെയും യു.ഡി.എഫിന്റെയും ആരോപണം. ശബ്‌ദം ഡബ്ബ്‌ചെയ്‌ത് ചേര്‍ത്തതാണെന്നും രാഘവന്‍ ആരോപിച്ചിരുന്നു. 9 ഭാരത്‌ വര്‍ഷ ചാനല്‍ സംഘത്തിന്റെ മൊഴി അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തി രേഖപ്പെടുത്തിയിരുന്നു.കോഴിക്കോട്ട്‌ വ്യവസായ സംരംഭത്തിനായി 15 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ്‌ ചാനല്‍ സംഘം രാഘവനെ സമീപിച്ചത്‌. കമ്മീഷനായി 5 കോടി രൂപ നല്‍കാമെന്നായിരുന്നു കണ്‍സല്‍ട്ടന്‍സി കരാര്‍ കമ്പനിക്കാര്‍ എന്നു പരിചയപ്പെടുത്തിയ ചാനല്‍ സംഘത്തിന്റെ വാഗ്‌ദാനം. ഇടപാടിനു മധ്യസ്‌ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന വാഗ്‌ദാനം എം.പി. സ്വീകരിച്ചതായും പണം ഡല്‍ഹിയിലെ പ്രൈവറ്റ്‌ സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമായിരുന്നു ചാനന്‍ അവകാശപ്പെട്ടിരുന്നത്‌. ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ്‌ പോലീസ്‌ വ്യക്‌തമാക്കുന്നത്‌. ഫോറന്‍സിക്‌ പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നാണ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നത്‌. സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട്‌ രാഘവന്‌ രണ്ട്‌ തവണ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നോട്ടീസ്‌ അയച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ തിരക്കുകളുണ്ടെന്ന്‌ കാണിച്ച്‌ മൊഴി സമയം ആവശ്യപ്പെട്ട രാഘവന്‍ പിന്നീട്‌ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. അതേസമയം സംഭവത്തിന്‌ പിന്നില്‍ സി.പി.എം ഗൂഢാലോചനയുണ്ടെന്ന എം.കെ. രാഘവന്റെ ആരോപണം അന്വേഷണ റിപ്പോര്‍ട്ടില്‍ തള്ളി. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചത്‌ വ്യക്‌തമായെന്ന്‌ കാണിച്ച്‌ ഡി.വൈ.എഫ്‌.ഐ ദേശീയ പ്രസിഡന്റ്‌ അഡ്വ പി എ മുഹമ്മദ്‌ റിയാസ്‌ നല്‍കിയ പരാതിയും. സംഭവത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഡി.ജി.പിക്ക്‌ കൈമാറിയിരുന്നു.

Ads by Google
Advertisement
Saturday 20 Apr 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW